അമിതമായി വെള്ളം കുടിച്ച് ഫിറ്റ്നസ് ചലഞ്ച്, ടിക് ടോക് താരം ആശുപത്രിയിൽ

ടോറോണ്ടോ: അമിതമായി വെള്ളം കുടിച്ച് ഫിറ്റ്നസ് ചലഞ്ച് പരീക്ഷണം നടത്തിയ ച്ച ടിക് ടോക് താരം ആശുപത്രിയില്‍. കനേഡിയന്‍ ടിക് ടോക് താരമായ മിഷേല്‍ ഫെയര്‍ബേണിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ശരീരത്തിലെ സോഡിയത്തിന്റെ അംശം കുഞ്ഞതിനെ തുടർന്നാണ് ചികിത്സ തേടിയത്. അമിതമായി വെള്ളം ശരീരത്തിൽ ചെന്നതിന്റെ അനന്തരഫലമായാണ് ഇങ്ങനെ സംഭവിച്ചത്.

ഇയാൾ വൈറലായ 75 ഹാര്‍ഡ് എന്ന ഫിറ്റനസ് ചലഞ്ചാണ് ചെയ്യാൻ ശ്രമിച്ചത്. 75 ദിവസം നാലു ലിറ്റര്‍ വെള്ളം കുടിച്ചാണ് ഡയറ്റ് പിന്തുടരേണ്ടത്. ദിവസവും 45 മിനിറ്റ് വര്‍ക്കൗട്ടും മദ്യവും കൊഴുപ്പേറിയ ഭക്ഷണങ്ങളും ഒഴിവാക്കിയുമുള്ള ഭക്ഷണക്രവും ചലഞ്ചിന്റെ ഭാഗമാണ്. കൂടാതെ ദിവസവും ഏതെങ്കിലും പുസ്തകത്തിന്റെ പത്തു പേജുകള്‍ വായിക്കുകയും വേണം. നാലു ലിറ്റർ വെള്ളമാണ് ഇയാൾ ദിവസവും കുടിച്ചിരുന്നത്.

ഈ പരീക്ഷണം പിന്തുടരുന്നതിനിടെ 12 ദിവസം പിന്നിട്ടപ്പോൾ തന്നെ മിഷേലിന് കടുത്ത ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു. അമിതക്ഷീണവും ഛര്‍ദ്ദിയും കാരണം വലഞ്ഞെന്നും രാത്രിയില്‍ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞില്ലെന്നും ഇയാൾ പറയുകയുണ്ടായി. ശരീരത്തിലേക്ക് അമിതമായി ജലം എത്തിയതോടെ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനാൽ ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മിഷേലിനെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.