കോവിഡ് പരിശോധന കഴിഞ്ഞു,ദൃശ്യം 2ന് തുടക്കമായി,മോഹൻലാൽ 26ന് ജോയിൻ ചെയ്യും

കൊവിഡ് നിയന്ത്രണങ്ങൾ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ ദൃശ്യം 2വിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ.ഷൂട്ടിങിനു മുന്നോടിയായി സിനിമയുടെ അണിയറപ്രവർത്തകർക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.ചിത്രത്തിൽ പ്രവർത്തിക്കുന്നവർ എല്ലാവരും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.ആദ്യ പത്ത് ദിവസം ഇൻഡോർ രംഗങ്ങളാവും ചിത്രീകരിക്കുക.രണ്ടാഴ്ചയ്ക്കപ്പുറം തൊടുപുഴയിലേക്ക് ഷൂട്ടിങ് ഷിഫ്റ്റ് ചെയ്യും.ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആർക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.14ന് തുടങ്ങേണ്ടിയിരുന്ന ചിത്രം കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു

മോഹൻലാൽ എത്തുന്നത് 26നായിരിക്കും ഷൂട്ടിം​ഗിനെത്തുക.ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന അതേ ടീം തന്നെയാവും രണ്ടാം ഭാഗത്തിന് വേണ്ടിയും അണിനിരക്കുന്നത്.നിലവിൽ മോഹൻലാൽ അടക്കം ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടുള്ള എല്ലാവർക്കും ഷെഡ്യൂൾ തീരുന്നതു വരെ അതാത് സ്ഥലങ്ങളിൽ ഒരൊറ്റ ഹോട്ടലിൽ താമസം ഒരുക്കും

ഏഴ് വർഷത്തിന് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം ഷൂട്ടിങ് ആരംഭിക്കുന്നത്.ബോക്സ് ഓഫീസിൽ ഹിറ്റായ ത്രില്ലർ ചിത്രമായിരുന്ന ദൃശ്യം സിനിമയുടെ ആദ്യ ഭാഗം 2013ഡിസംബറിലാണ് റിലീസ് ചെയ്തത്.മോഹൻലാൽ,മീന,കലാഭവൻ ഷാജോൺ,സിദ്ദിഖ് തുടങ്ങിയവരായിരുന്നു ആദ്യഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയത്