ദൃശ്യം 2-വില്‍ പിന്നില്‍ നിന്നടിച്ച് മോഹന്‍ലാല്‍,മലയാള സിനിമ കരകയറില്ലെന്നുറപ്പ്

തിരുവനന്തപുരം: മോഹന്‍ലാല്‍ സിനിമ ദൃശ്യം 2 ഒ.ടി.ടി റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഫിലം ചേമ്ബറും ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്നു. ഫിലിം ചേമ്ബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസാണ് രംഗത്ത് വന്നിരിക്കുന്നത്. തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍- എന്നാണ് അനില്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.

മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച ബിഗ് ബജറ്റ് സിനിമയാണ് ദൃശ്യം 2. ഈ മാസം അവസാനം ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പുറത്തിറങ്ങുക. റിലീസ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഒരു വിഭാഗം തിയേറ്റര്‍ ഉടമകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും ദൃശ്യത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരും സിനിമ ഒ.ടി.ടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാണ്. തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റാണ് ആന്റണി പെരുമ്ബാവൂര്‍. നേതാക്കള്‍ തന്നെ ഒ.ടി.ടി റിലീസിന് മുന്‍കൈ എടുക്കുന്നത് അമിതലാഭം ആഗ്രഹിച്ചാണ്. ഇത് മലയാള സിനിമ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ബഷീര്‍ പറഞ്ഞു.

തിയേറ്ററുകള്‍ വളരെ പ്രയാസപ്പെട്ട ഒരു സമയത്താണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം റിലീസി നെത്തിയത്. നിര്‍ജ്ജീവാവസ്ഥയിലായിരുന്ന തിയേറ്ററിനും മലയാളസിനിമക്കും ഒരു പുനര്‍ജന്മ മായിരുന്നു ദൃശ്യം. അതേപ്രതീക്ഷയാണ് ഇത്തവണയും തങ്ങള്‍ക്കുണ്ടായിരുന്നത്. കോവിഡാ ന ന്തരം തിയേറ്റര്‍ തുറക്കുമ്‌ബോള്‍ ആദ്യം തന്നെ ദൃശ്യം 2 എത്തിയാല്‍ അത് തിയേറ്ററിനും മലയാള സിനിമക്കും ഉണ്ടാക്കുന്ന ഗുണം ചെറുതല്ല. കുടുംബ പ്രേക്ഷകര്‍ കയറുന്ന ഒരു ചിത്രമാണ് ഞങ്ങ ള്‍ പ്രതീക്ഷിച്ചിരുന്നത്.ദൃശ്യം 2 വിലൂടെ അത് യാഥാര്‍ത്ഥ്യമാകുമായിരുന്നു. അ പ്രതീക്ഷക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്- ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അമ്മയുടെ തലപ്പത്തിരിക്കുന്ന മോഹന്‍ലാലില്‍ നിന്നും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ തലപ്പത്തുള്ള ആന്റണി പെരുമ്ബാവൂരില്‍ നിന്നും അവരുടെ സ്ഥാനത്തിന് ചേര്‍ന്ന പ്രവൃത്തിയല്ല ഉണ്ടായിരി ക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതേ നിലയില്‍ ഇവര്‍ മുന്നോട്ട് പോയാല്‍ മരക്കാര്‍ അറബി ക്കടലിന്റെ സിംഹത്തിന്റെ റിലീസിനെക്കുറിച്ച് പോലും തിയേറ്റര്‍ ഉടമകള്‍ക്ക് ചിന്തിക്കേണ്ടി വരുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

റിലീസിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ തമിഴ്താരം വിജയിയെ മാതൃകയാക്കണം. വിജയ് ചിത്രം മാസ്റ്ററിന് ഇതേ പോലെ വമ്ബന്‍ ഓഫറുകളുണ്ടായിട്ടും അദ്ദേഹം തിയേറ്റര്‍ ഉടമകളെ കൈവിട്ടില്ല. തിയേറ്റര്‍ ഉടമകള്‍ക്ക് വേണ്ടി മന്ത്രിമാരെ വരെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. തിയേ റ്റര്‍ ഉള്ളതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ പ്രശസ്തിയും പണവും ഒക്കെ ഉണ്ടായതെന്നും ഓര്‍മ്മിപ്പി ക്കുകയായിരുന്നു വിജയ്. എന്നാല്‍ മോഹന്‍ലാല്‍ തങ്ങളെ നിരാശരാക്കി. തിയേറ്റര്‍ ഉടമകള്‍ക്ക് ഒരുവിലയും നല്‍കാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തില്‍ ഉടമകളുടെ ഭാഗത്ത് നിന്നുള്ള തുടര്‍നടപടികള്‍ എല്ലാവരും ചേര്‍ന്ന് കൂടിയാ ലോ ചിച്ച ശേഷം തീരുമാനിക്കുമെന്നും ലിബര്‍ട്ടി ബഷിര്‍ അറിയിച്ചു. തിയേറ്ററുകള്‍ ജനുവരി അവ സാനവാരമോ ഫെബ്രുവരി ആദ്യമോ തുറക്കാമെന്നുള്ള മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഔദ്യോഗിക തീരുമാനം ആയില്ലെങ്കിലും പ്രതീക്ഷ അതുതന്നെയാണ്. സാമ്ബത്തി ക മെച്ചമെന്നും ആദ്യം പ്രതീക്ഷിക്കുന്നില്ലെങ്കിലും തിയേറ്റര്‍ തുറക്കാമല്ലോ എന്നുള്ളതാണ് ആ ശ്വാസം. ടാക്‌സ് ഒഴിവാക്കുന്നതടക്കമുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അ തിലൊന്നും നിലവില്‍ മറുപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മലയാള സിനിമയില്‍ ഇതുവരെ കണ്ട് ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ആമസോണ്‍ പ്രൈം സിനി മയുടെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പത്ത് കോടി യോളം രൂപയാണ് ദൃശ്യം രണ്ടിന്റെ നിര്‍മ്മാണ ചെലവ്. എന്നാല്‍, 25 കോടി രൂപയ്ക്ക് മുകളിലാ ണ് ആമസോണ്‍ പ്രൈമുമായുള്ള ഇടപാടില്‍ നിര്‍മ്മാതാവിന് പോക്കറ്റിലായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇത് ഒടിടി പ്ലാറ്റ്ഫോമിലെ ഒരു മലയാള സിനിയുടെ ഏറ്റവും ഉയര്‍ന്ന തുക യാണ്. തെന്നിന്ത്യയില്‍ വന്‍ ആരാധകവൃന്ദമുള്ള മോഹന്‍ലാലിന്റെ സിനിമ ഒടിടി പ്ലാറ്റ്ഫോമി ല്‍ വരുന്നതോട അത് പുതിയൊരു നാഴികകല്ലായി മാറുമെന്നാണ് വിലയിരുത്തല്‍.

ദൃശ്യം രണ്ടിന്റെ ടീസര്‍ പുതുവത്സരം പിറക്കുന്ന അവസരത്തില്‍ റിലീസ് ചെയ്തിരുന്നു. ജീതു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മീനയാണ് നായിക. സിദ്ദി ഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളി ലെത്തുന്ന ‘ദൃശ്യം 2’ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരു മ്ബാവൂരാണ്.

ദൃശ്യം സിനിമ നിര്‍ത്തിയിടത്ത് നിന്ന് ആരംഭിക്കുന്ന ‘ദൃശ്യം 2’വിന്റെ ടീസറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജ്കുട്ടി എന്ന കഥാപാത്രവും കുടുംബവും നിര്‍ഭാഗ്യകരമായ ഒരു രാത്രിയിലുണ്ടായ പ്രശ്നങ്ങളെ നേരിട്ടുവെന്നതിനെക്കുറിച്ചു പറയുന്നു. കുടുംബം മുഴുവനും ഒരു രഹസ്യം സൂക്ഷിക്കുകയും അത് പുറത്താകുമോ എന്ന ആകാംക്ഷ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യവും ടീസറില്‍ വ്യക്തമാക്കുന്നു.