മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മുന്‍ ലെഗ് സ്പിന്നര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. 55കാരനായ ഇദ്ദേഹം ഇന്ത്യക്കായി ഒന്‍പത് ടെസ്റ്റ് മത്സരങ്ങളിലും 16 ഏകദിന മത്സരങ്ങളിലും കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. യഥാക്രമം 26, 15 വിക്കറ്റുകളും അദ്ദേഹം നേടി. 17ആമത്തെ വയസ്സില്‍ അരങ്ങേറിയ അദ്ദേഹം 1983 മുതല്‍ 86 വരെ മാത്രമേ ദേശീയ ടീമില്‍ കളിച്ചിട്ടുള്ളൂ

‘ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ എനിക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലെങ്കിലും അതിനു കഴിയണമെന്നതു കൊണ്ടാണ് ബിജെപിയില്‍ ചേരുന്നത്. ഇരുപത് വര്‍ഷത്തോളം ഞാന്‍ കളിച്ചു. ഇരുപത് വര്‍ഷത്തോളം ഞാന്‍ കമന്ററി പറയുകയും കളി പഠിപ്പിക്കുകയും ചെയ്തു. ആകെ നാല്‍പത് വര്‍ഷങ്ങള്‍ ഈ ഗെയിമിനോടൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ജീവിതത്തിലെ വ്യത്യസ്തമായ മറ്റൊരു വെല്ലുവിളിയെയാണ് നോക്കിക്കാണാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു.