അന്ന് ഞങ്ങൾ ബ്രേക്കപ്പ് ആയി, പക്ഷെ എനിക്ക് സങ്കടം സഹിക്കാനായില്ല, ദുർ​ഗയും അർജുനും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുർഗ കൃഷ്ണ. യുവ നിർമാതാവ് അർജുനാണ് ദുർഗയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2021 ഏപ്രിൽ അഞ്ചിനാണ് ഇരുവരും വിവാഹിതർ ആയത്. വിവാഹ ശേഷവും ദുർഗ അഭിനയത്തിൽ സജീവമാണ്. അർജുനും ദുർഗയും ഒരുമിച്ച് ടിവി ഷോകളിൽ എത്താറുണ്ട്. കുടുക്ക് എന്ന ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളുടെ അഭിനയത്തിന് ശേഷം സൈബർ ആക്രമണം നേരിട്ടിരുന്നു.

ഇപ്പോഴിതാ ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയുകയാണരുവരും. ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ ലവ് സോറിയാണത്രെ ദുർഗ്ഗയുടെയും അർജ്ജുന്റെയും. പ്രണയിക്കുന്ന സമയത്ത് ബ്രേക്ക് ആയി പിരിയുന്ന ഘട്ടം വരെ എത്തിയിരുന്നു, പക്ഷെ പിരിഞ്ഞില്ല, കൂടുതൽ അടുത്തു, വിവാഹിതരായി ഇവിടെ വരെ വന്ന് നിൽക്കുന്നു.

ഞങ്ങൾക്കിടയിൽ അടിപിടി ബഹളം ഒക്കെ സ്വാഭാവികമാണ്. അതിനിടയിലാണ് ഒരു അടി കൂടൽ ബ്രേക്കപ്പ് വരെ പോയത്. അത് സംഭവം എന്താണെന്നു വച്ചാൽ, ഞങ്ങൾ തമ്മിൽ ഭയങ്കരമായ വഴക്ക് നടന്നു. അതിന് ശേഷം ഏട്ടൻ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. ഒരു രക്ഷയും ഇല്ലാതായപ്പോൾ, എന്തെങ്കിലും ഒന്ന് പ്രതികരിക്കട്ടെ എന്ന് കരുതി ബ്രേക്കപ് ആവാം എന്ന് പറഞ്ഞ് ഞാൻ മെസേജ് അയച്ചു

ആഗസ്റ്റ് പതിനാലാം തിയ്യതി രാത്രി ഒരുപാട് വൈകിയാണ് ‘ലെറ്റ്‌സ് ബ്രേക്കപ്പ്’ എന്ന് പറഞ്ഞുകൊണ്ട് ഞാൻ മെസേജ് അയച്ചത്. റിപ്ലേ വരുന്നത് കാത്ത് ഞാൻ കുറേ നേരം ഇരുന്നു. പക്ഷെ അന്ന് രാത്രി വന്നില്ല. പിറ്റേന്ന് രാവിലെ റിപ്ലേ വന്നു, ‘ലെറ്റ്‌സ് ബ്രേക്കപ്പ്, ഹാപ്പി ഇന്റിപെന്റൻസ് ഡേ’ എന്ന്. ഞാൻ അങ്ങ് തകർന്നു പോയി.

ബന്ധം വേർപിരിയണം എന്ന് പുള്ളിക്കാരനും ആഗ്രഹിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അവസാനം ഞാൻ നമ്പർ ബ്ലോക്ക് ചെയ്തു. പക്ഷെ പിന്നെ ഞാൻ ഡിപ്രഷനിലായി. എനിക്ക് തീരെ പറ്റുന്നില്ലായിരുന്നു. പിറ്റേന്ന് രാവിലെ അനിയനെയും വിളിച്ച് ട്രിപ്പ് എന്ന് പറഞ്ഞ് ഇറങ്ങി അവിടെ പോയി കരഞ്ഞു തീർത്തു. അവസാനം ദുർഗ്ഗ സോറി പറയുകയായിരുന്നുവത്രെ. അർജ്ജുൻ കാണുന്നത് പോലെയല്ല, ഭയങ്കര പിടിവാശിയാണ്.