കോരന്റെ മകൻ മുഖ്യമന്ത്രിയായ നാട്ടിൽ ജീവൻ നഷ്ടപെട്ട മറ്റൊരു കോരന് വേണ്ടി ഹാജരാകാൻ വക്കീൽ ഇല്ല

പ്രബുദ്ധകേരളത്തിൽ വിശന്നപ്പോൾ അന്നം മോഷ്ടിച്ചതിനു അടിച്ചു കൊന്ന മധു എന്ന ചെറുപ്പക്കാരന്റെ ദയനീയ മായ മുഖം മനസ്സിൽ നിന്നും ഏതു മലയാളികൾക്കാണ് മായ്ച്ചു കളയാൻ കഴിയുക? ഓരോ മനുഷ്യനും മികച്ച ജീവിതമുണ്ട്, അയാളുടേത്‌ ഇങ്ങനെയായി പോയി മാനസിക രോഗിക്ക് തുല്യം, പ്രണയം തളർ ത്തിയതോടെ എല്ലാത്തിൽ നിന്നും ഒറ്റപെട്ടു ജീവിച്ചു, വിശപ്പു എന്ന വയറിന്റെ വിളി ആയിരിക്കാം അയാളെ മോഷ്ടിക്കാം എന്ന തിരിച്ചറിവിലേക്കു കൊണ്ട് വന്നത്.

അയാളെ കൊന്നവർ ജാമ്യാ ത്തിലിറങ്ങി സുഖമായി ജീവിക്കുന്നു. ദളിതൻ ആയതു കൊണ്ട് മാത്രമാകാം അയാൾക്കു നീതി ലഭിക്കാതെ പോയതും.. ദളിതന്റെ മരണം ഒരു വിഷയമല്ലല്ലോ മറിച് ഇവിടെ ഒരു സെലിബ്രിറ്റിയോ മറ്റോ ആയിരുന്നെങ്കിലോ??? കള്ളനും കൊള്ളക്കാരും നാട് ഭരിച്ചാൽ ഇങ്ങനെയായിരിക്കും പാവങ്ങളോട് എന്തുമാകാം എന്നിട്ട് പറയുന്നതോ പാവങ്ങളുടെ പാർട്ടി എന്നും…അല്ലെങ്കിലും മധുവിനെ കൊന്നവർ സിപിഎം ക്കാരായത് കൊണ്ട് മധുവിനു നീതി കിട്ടില്ല ഒരു സംസ്ക്കാരിക നായ്ക്കളും അതിനു എതിരെ പ്രതികരിക്കാനും പോകുന്നില്ല. കൊടും കുറ്റവാളികൾക്ക് വേണ്ടി പ്രഗത്ഭരായ അഭിഭാഷകരെ ജനങ്ങളുടെ നികുതി പണം കൊണ്ട് ചെലവഴിച്ചു കൊണ്ട് വന്ന നാട് കൂടിയാണിത്.
കോരന്റെ മകൻ മുഖ്യ മന്ത്രി യായ നാട്ടിൽ ജീവൻ നഷ്ടപെട്ട മറ്റൊരു കോരന് വേണ്ടി ഹാജരാകാൻ വക്കീൽ ഇല്ല.

ദളിതനെ പോസ്റ്റർ ഒട്ടിക്കാനും രക്തസാക്ഷിയാക്കാനും മതിയെന്നായിരിക്കാം സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് മധുവിന്റെ കേസ് വിചാരണയിൽ പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി ഇടപെടൽ ഉണ്ടാകുന്നത്‌.. കൊല്ലപ്പെട്ടവൻ സാധാരണ കാരൻ ആണല്ലോ അതുകൊണ്ട് സർക്കാർ വക്കീലിനും ഈ കേസിൽ വലിയ താല്പര്യം കാണില്ല. അതിലും കളർഫുൾ ആയിട്ടുള്ള പീഡനങ്ങളും വാർത്തകളും മാത്രം കണ്ടു രസിക്കുന്ന നമുക്കും ഇത് ഒരു വിഷയമല്ല. കാരണം കൊല്ലപ്പെട്ടത് പ്രമുഖൻ അല്ലല്ലോ… മരിച്ചിട്ടും നീതി ലഭിക്കാതെ ഇരിക്കുക എന്നത്.. മരണത്തിനു തുല്യം തന്നെയാണ്. നീതി പിടിച്ചു മേടിക്കേണ്ടതല്ല, അത് അവകാശമാണ്