ഉമ്മൻ ചാണ്ടിക്കെതിരെ ഗുഢാലോചന നടന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ

തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നതായി പരാതിക്കാരിയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 21 പേജുള്ള പരാതിയുടെ ഡ്രാഫ്റ്റായിരുന്നു പരാതിക്കാരി നല്‍കിയത് എന്നാല്‍ ഗണേഷ് കുമാറിന്റെയും അദ്ദേഹത്തിന്റെ പിഎ പ്രദീപിന്റെയും ശരണ്യ മനോജിന്റെയും ഇടപെടല്‍ മൂലം കരത്ത് നാല് പേജായി ചുരുങ്ങിയെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു.

പരാതിക്കാരിയുടെ നിര്‍ദേശ പ്രകാരം ഡ്രാഫ്റ്റ് ഗണേഷ് കുമാറിന്റെ പിഎയായ പ്രദീപിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആയാളുടെ കാറില്‍ ബാലകൃഷ്ണ പിള്ളയുടെ ഓഫീസില്‍ എത്തി. മൂന്ന് മണിക്കൂറിന് ശേഷം എല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു വിട്ടുവെന്നും ഫെനി പറയുന്നു. പരാതിക്കാരി ജയില്‍ നിന്നും ഇറങ്ങിയ ശേഷം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്.

കത്തിന്റെ രണ്ടാം പേജില്‍ പരാതിക്കാരിയെ ഗണേഷ് പീഡിപ്പിച്ചുവെന്ന് ഉണ്ടായിരുന്നു. അത് ഒഴിവാക്കിപ്പിച്ചു. ഗണേഷിന് മന്ത്രിയാകണം എന്നായിരുന്നു ആഗ്രഹം. തുടര്‍ന്ന് ഇത് പരാജയപ്പെട്ടതോടെ തങ്ങളോട് പത്രസമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ടു. കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയും ജോസ് കെ മാണിക്കെതിരെയും ആരോപണമുണ്ടായിരുന്നു. ഇത് ശരിയല്ലാല്ലോ എന്ന് പറഞ്ഞപ്പോഴാണ് ഗണേഷിന്റെ നിര്‍ദേശപ്രകരമാണ്. അദ്ദേഹത്തിന് മന്ത്രിയാകാന്‍ സാധിച്ചില്ല, മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് പറഞ്ഞത്.