അടുത്ത ദിവസങ്ങളിൽ മലയാളികൾ ഏറ്റവും അധികം ​ഗൂ​ഗിളിൽ തിരഞ്ഞത് ഫോർ പ്ലേ

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാനവേഷത്തിലെത്തിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമക്ക് ​ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.അടുക്കളയിൽ കഴിയേണ്ടി വരുന്ന സ്ത്രീകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. വിവാഹശേഷം സ്ത്രീ അടുക്കളയിൽ ഒതുങ്ങേണ്ടവളല്ല എന്നാണ് സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള കിടപ്പറ വിഷയങ്ങളും സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.

അടിച്ചമർത്തപ്പെട്ട സ്ത്രീകൾ ഉയർന്നുവരണമെന്നതാണ് സിനിമയിുടെ പക്ഷം. ചിലർ സിനിമയെ വിമർശിച്ചും രം​ഗത്തെത്തിയിട്ടുണ്ട്.സിനിമയിൽ നായിക നായകനോട് ഫോർപ്ലേ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ വാക്കിന്റെ അർഥം മിക്കവർക്കും മനസ്സിലായില്ല. ഇതോടെയാണ് ​ഗൂ​ഗിളിനെ ആശ്രയിച്ചത്.

ഗൂഗിൾ സേർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ എന്ന വാക്ക് തിരയുന്നതിൽ മുന്നിൽ നിൽക്കുന്നത് മലയാളികളാണ്. ചിലർ ‘മലയാളം മീനിങ് ഓഫ് ഫോർപ്ലേ’ എന്ന് വരെ സേർച്ച് ചെയ്യുന്നുണ്ട്. എന്താണ് ഈ സംഭവമെന്ന് അന്വേഷിക്കാൻ മലയാളികളെ പ്രേരിപ്പിച്ചത് സിനിമയിലെ ഒരു രംഗമാണ്. സോഷ്യൽമീഡിയയിലും ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്.