‘സവര്‍ക്കര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയെ രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും പ്രകീര്‍ത്തിച്ചിട്ടേയുള്ളു’ – അനിൽ ആന്റണി

തിരുവനന്തപുരം . സവര്‍ക്കര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനിയെ രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും പ്രകീര്‍ത്തിച്ചിട്ടേയുള്ളുവെന്ന് രാഹുൽ ഗാന്ധിയെ ഓർമ്മപ്പെടുത്തി അനിൽ ആന്റണി. സവര്‍ക്കറുമായി പ്രത്യയശാസ്ത്രപരമായും ആശയപരമായും വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയാ ണെന്നും രാഹുൽ ഗാന്ധി മറക്കരുത്. രാഹുലിന്റെ കുടുംബത്തിലുള്ളവര്‍ പോലും സവര്‍ക്കറിനെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു എന്നും അനിൽ ആന്റണി ചൂണ്ടിക്കാണിച്ചു. ഇതൊക്കെ ഇന്ദിരാ ഗാന്ധിപോലും സമ്മതിച്ചിട്ടുള്ള കാര്യമാണ് – അനിൽ പറഞ്ഞു.

അനിൽ ആന്റണി പറഞ്ഞത് ഇങ്ങനെ:

‘മോദിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ മുഴുവന്‍ രാഹുൽ ഗാന്ധി അവഹേളിച്ചു. പറഞ്ഞത് വിവരക്കേടാണ്. വിവരക്കേട് പറയുമ്പോള്‍ തിരുത്തേണ്ടതിന് പകരം പിന്നെയും പറയുന്നു ഞാന്‍ ഗാന്ധിയാണ് സവര്‍ക്കറല്ലെന്ന്. ഇപ്പോളും കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടു നടക്കുന്നത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദി സര്‍ക്കാരാണെന്നാണ്. വാസ്തവമെന്താണ്, രാഹുല്‍ ഗാന്ധി അയോഗ്യനായത് കോടതി വിധി കാരണമാണ്. ചെയ്ത മണ്ടത്തരം കാരണമാണ് കോടതി അയോഗ്യനാക്കിയത്. – അനിൽ പറഞ്ഞു.

അങ്ങനെ പറയുമ്പോള്‍ അദ്ദേഹം ഓര്‍ക്കണം, അദ്ദേഹത്തിന്റെ കുടുംബത്തിലു ള്ളവര്‍ പോലും സവര്‍ക്കറിനെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു. സവര്‍ക്കറുമായി പ്രത്യയശാസ്ത്രപരമായും ആശയപരമായും വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ എല്ലാവരും അംഗീകരിക്കുന്ന ഒന്നുണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആന്‍ഡമാന്‍ ജയിലില്‍ 20 വര്‍ഷം കഠിന തടവ് അനുഭവിച്ച ആളാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയാണ്. ഇതൊക്കെ ഇന്ദിരാ ഗാന്ധിപോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്. – അനിൽ പറഞ്ഞു.

ഇങ്ങനെ യാഥാര്‍ഥ്യവുമായി ബന്ധമില്ലാതെയാണ് അദ്ദേഹം ഓരോന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത്. സ്വന്തം മണ്ടത്തരത്തിന് മാപ്പ് പറയേണ്ടതിന് പകരം ഇങ്ങനെയൊ ക്കെയാണ് ചെയ്യുന്നത്. അങ്ങനെയാണ് രാഹുല്‍ ഗാന്ധി അയോഗ്യനായത്. അല്ലാതെ ആരും അദ്ദേഹത്തെ ഇരയാക്കിയതൊന്നുമല്ല.’ – അനിൽ പറഞ്ഞു.