ആഗോള വെല്ലുവിളികള്‍, വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍ ബഹുമുഖ ചര്‍ച്ചകള്‍ക്ക് ലോകം കുമരത്ത് ഒത്തു ചേരുന്നു

കോട്ടയം . ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാമത്തെ യോഗം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ കുമരകത്ത്. ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര പ്രാദേശിക സംഘടനകള്‍ എന്നിവയെ പ്രതിനിധീകരിച്ച് 120ലധികം പ്രതിനിധികള്‍ നാലു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് അധ്യക്ഷ വഹിക്കും. ജി20 യുടെ സാമ്പത്തികവികസന മുന്‍ഗണനകളെക്കുറിച്ചും, സമകാലിക ആഗോള വെല്ലുവിളികളെക്കുറിച്ചും, ബഹുമുഖ ചര്‍ച്ചകള്‍ ഉണ്ടാവും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ആയിരിക്കും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ കാലഘട്ടത്തിലെ വൈവിധ്യമാര്‍ന്ന ആഗോള വെല്ലുവിളികള്‍, വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികള്‍, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുന്‍ഗണനകള്‍ തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ ജി20 പ്രമേയമായ ‘വസുധൈവ കുടുംബകം ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ വിശാലമായ പിന്തുണ വര്‍ധിപ്പിക്കുന്നതിനും നിര്‍ണായകവും അഭിലഷണീയവും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനാധിഷ്ഠിതവുമായ ഫലങ്ങളില്‍ എത്തിച്ചേരുന്നതിനുമായി ജി20യുടെ സമാനകാഴ്ചപ്പാട് ഉചിതമായി ഉള്‍ക്കൊള്ളുന്നതാണ്. അത്തരം ഫലങ്ങള്‍ക്കായുള്ള പ്രത്യാശ വളര്‍ത്തുന്നതിനു ജി 20 ഒത്തുചേര്‍ന്നു കുടുംബമായി പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങൾ ഷെര്‍പ്പമാരുടെ രണ്ടാം യോഗം ചർച്ച ചെയ്യും. ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്ക് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകുന്നതാണ്. 11 നിര്‍വഹണസമി തികളും 4 സംരംഭങ്ങളും പൊതുസമൂഹം, സ്വകാര്യ മേഖല, പഠനഗവേഷണ വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍, ശാസ്ത്രപുരോഗതി, ഗവേഷണം എന്നിവയുടെ വീക്ഷണകോണില്‍നിന്നു നയാ ശുപാർശകൾ നൽകും. ഷെര്‍പ്പ യോഗങ്ങളുടെ ചര്‍ച്ചകള്‍ വിവിധ ഷെര്‍പ്പ ട്രാക്ക് സാമ്പത്തിക ട്രാക്ക് യോഗങ്ങളുടെ അനന്തരഫലങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതാണ്. തുടർന്നിത് 2023 സെപ്തംബറില്‍ നടക്കുന്ന ന്യൂഡല്‍ഹി ഉച്ചകോടിയില്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്ന നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി മാറും.

ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവര്‍ത്തനവും പരിസ്ഥിതിസൗഹൃദ ജീവിതശൈലിയും ത്വരിതഗതിയിലുള്ളതും ഉള്‍ക്കൊള്ളുന്നതും ഊര്‍ജസ്വലവുമായ വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജികള്‍), പുരോഗതി ത്വരിതപ്പെടുത്തല്‍, സാങ്കേതിക പരിവര്‍ത്തനവും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യവും, 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍, സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്ത് നടക്കുന്ന ചര്‍ച്ചകളില്‍ ഉള്‍പ്പെടും.