അമൃതയെ ലിപ് ലോക്ക് ചെയ്ത് ​ഗോപിസുന്ദർ

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.

​ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിതമാരംഭിച്ചതോടെയാണ് അമൃത വീണ്ടും വാർത്തകളിലിടം നേടിയത്. ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്നു നിന്നുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അമൃത പുതിയ ജീവിതം തുടങ്ങുന്നു എന്ന വിവരം പങ്കുവെച്ചത്. നിരവധിപ്പേർ‌ വിമർശനവുമായെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ 32ാം ജന്മദിനം. ജന്മദിനാശംസകൾ നേർന്ന് ഗോപി സുന്ദർ രംഗത്തെത്തിയിരുന്നു. അമൃതയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കിട്ട് ‘എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇപ്പോഴിതാ അമൃതയ്ക്ക് സർപ്രൈസ് പാർട്ടി നൽകിയിരിക്കുകയാണ് ഗോപി സുന്ദറും സഹോദരി അഭിരാമിയും. കേക്ക് മുറിക്കുന്ന വീഡിയോ അമൃത പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ അമൃതയ്‌ക്കൊപ്പം ഗോപി സുന്ദറും അഭിരാമിയും സുഹൃത്തുമുണ്ട്.

കേക്ക് മുറിച്ചതിന് ശേഷം ഗോപിസുന്ദർ അമൃതയ്ക്ക് ലിപ് ലോക് ചെയ്യുന്നതും വീഡിയോയിൽ കാണാം. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് അമൃതയ്ക്ക് ആശംസകളുമായെത്തിയത്. ഒരു വലിയ സർപ്രൈസിന്റെ സമാധാനപരമായ തുടക്കം’ എന്ന തലക്കെട്ടോടു കൂടിയാണ് അമൃത വീഡിയോ പങ്കുവെച്ചത്.

നിരവധിപ്പേരാണ് അമൃതക്ക് പിറന്നാൾ ആശംസയുമായെത്തുന്നത്. വിടാതെ പിന്തുടരുന്ന ഗോസിപ്പുകളും കുത്തുവാക്കുകളും അവഹേളനങ്ങളുമെല്ലാം അവഗണിച്ച് ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ ഇരുവരും. എങ്കിലും സദാചാരക്കാർ ഇരുവർക്കും പിന്നാലെയുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കു താഴെ മര്യാദയുടെ സകല അതിർവരമ്പുകളും ലംഘിച്ച് കമന്റുകളുമായി ഇക്കൂട്ടർ സജീവം. എന്നാൽ ഇത്തരക്കാരെയൊന്നും ഗൗനിക്കാതെ ജീവിതം ആഘോഷപൂർവം മുന്നോട്ടു നയിക്കുകയാണ് ഈ താരജോഡി.