വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല, ജിപി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. തെലുങ്ക് സിനിമയിലും താരം തിളങ്ങി. സീരിയല്‍ താരമായ അനൂപ് കൃഷ്ണന്റെ വിവാഹത്തില്‍ ജിപി പങ്കെടുത്തിരുന്നു. ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചും ചെറുപ്പം മുതലേ സുഹൃത്തായ അനൂപിനെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ജിപി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത്. പറയുകയാണ്.

‘വിവഹം കഴിക്കാതെ ഇങ്ങനെ നടക്കുന്നത് ഒരു ത്രില്ലാണ്. ഇയൊരു ചോദ്യം എല്ലാ ആളുകളെ കൊണ്ടും ചോദിപ്പിച്ച് കൊണ്ടേ ഇരിക്കുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശം. ജീവിതം ഇങ്ങനെ അടിച്ച് പൊളിച്ച് ഗംഭീരമായി പോയി കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വിവാഹമൊരു ആവശ്യമാണെന്ന് തോന്നുന്നില്ല. എപ്പോഴെങ്കിലും ഇതുപോലെയുള്ള ഭ്രാന്ത് ഉള്ള ആളെ കണ്ടുമുട്ടുകയാണെങ്കില്‍, എന്റെ ഇതേ സന്തോഷം മുന്നോട്ടും കൊണ്ട് പോകാന്‍ സാധിക്കും എന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്.

ഒന്നും രണ്ടും തവണയല്ല, പല തവണ പല സമയത്തായി എന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ കേട്ട് കൊണ്ടേ ഇരിക്കുകയാണ്. ഡി ഫോര്‍ ഡാന്‍സ് മുതലേ ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ കല്യാണം കഴിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആളുകളുടെ സമാധാനത്തിന് വേണ്ടി അങ്ങനൊരു സംഭവം നടക്കുന്നുണ്ട്. എന്റെ ഈ രീതി വെച്ചിട്ട് ഇനി കല്യാണം കഴിഞ്ഞിട്ടും ഗോസിപ്പുകള്‍ ഉണ്ടാവുമോ എന്നതാണ് എന്റെ പേടി. ഗോസിപ്പുകള്‍ ഒഴിവാക്കാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ ജീവിതത്തില്‍ കല്യാണം കഴിക്കുന്നത്. അതല്ലല്ലോ കല്യാണത്തിന്റെ ഉദ്ദേശം. ഭാര്യയെ കുറിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. വരട്ടെ, വരുന്നിടത്ത് വെച്ച് നമുക്ക് കാണാം. അതല്ലേ അതിന്റെ ഒരു ഭംഗി.

ചെറുപ്പം തൊട്ടുള്ള പരിചയമാണ് ഞാനും അനൂപും തമ്മില്‍. ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നവരാണ്. സിനിമയിലും ടെലിവിഷനിലും എത്തുന്നതിനുമൊക്കെ വളരെ മുന്‍പേ പരിചയമുള്ളവരാണ്. ജീവിതത്തിലെ ഒരോ നാഴികക്കല്ലുകളും ഞങ്ങള്‍ ആഘോഷമാക്കാറുണ്ട്. ഡി ഫോര്‍ ഡാന്‍സിലേക്ക് ഞാന്‍ എത്തിയപ്പോള്‍ അനൂപിന്റെ സന്തോഷം എത്രയുണ്ടായിരുന്നു എന്ന് എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്. അനൂപ് വിളിച്ച് സന്തോഷം പറയുമായിരുന്നു. ആ സമയത്ത് മാത്രമല്ല ഞാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചപ്പോഴും അടുത്തിടെ ഹിറ്റായ ബംഗരാജു എന്ന സിനിമയെ പറ്റിയുമൊക്കെ അനൂപ് പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പും മോനെ ഇങ്ങനൊരു സംഭവം ഉണ്ടെന്ന് പറഞ്ഞ് അവന്‍ വിളിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഓരോ സംഭവങ്ങളും പരസ്പരം വിളിച്ചും പറഞ്ഞും മനോഹരമായിട്ടാണ് പോവുന്നത്. ചെറിയ അച്ചീവ്മെന്റ് ആണെങ്കില്‍ പോലും ഞങ്ങളത് ഓരോന്നും ആഘോഷിക്കാറുണ്ട്. ഇതും അവന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ്. എത്രയോ നാളായിട്ടുള്ള ആഗ്രഹമാണിത്. ഈ ദിവസം വന്നെത്തിയതില്‍ സന്തോഷമുണ്ട്. ഒരു സുഹൃത്ത് എന്നതിലുപരി ഒരു റിലേറ്റിവിന്റെ കല്യാണത്തിന് പോയ ആകാംഷയിലാണ് ഞാനുള്ളത്.