സിദ്ധാർത്ഥ്, കേരളത്തിൽ ജനിച്ചതിന് ഒരു മലയാളി എന്ന നിലയിൽ മാപ്പ്- ഹരീഷ് പേരടി

സിദ്ധാർത്ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാത്ത രാഷ്ട്രീയ സാംസ്കാരിക നായകർക്ക് നേരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ‘ഉത്തരേന്ത്യയില്‍ അല്ല സാച്ചര കേരളത്തില്‍..സ്വപ്ന സുന്ദരമായ രാഷ്ട്രിയ സംസ്ക്കാരം വഴിനീളെ നിറഞ്ഞ് തുളുമ്പുന്ന കേരളത്തില്‍..ആരും മിണ്ടരുത്’ എന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ഹരീഷ് പേരടി പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

പഠിക്കാൻ മിടുക്കാനായിരുന്നു സിദ്ധാർത്ഥ്..ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ചു…പക്ഷെ പഠിക്കുന്ന കോളേജിലെ രാഷ്ട്രിയ മേലാളൻമാരോട് അവൻ അഭിപ്രായ വിത്യാസങ്ങള്‍ വെച്ച്‌ പുലർത്തി… ഉടുത്തുണിയഴിപ്പിച്ച്‌ കെട്ടിയിട്ട് ക്രൂരമായ മർദ്ധനത്തിനിരയാക്കി അവർ അവനെ മരണത്തിലേക്ക് നടത്തിച്ചു…ഉത്തരേന്ത്യയില്‍ അല്ല സാച്ചര കേരളത്തില്‍..സ്വപ്ന സുന്ദരമായ രാഷ്ട്രിയ സംസ്ക്കാരം വഴിനീളെ നിറഞ്ഞ് തുളുമ്പുന്ന കേരളത്തില്‍..ആരും മിണ്ടരുത്…ഒരു സാംസ്കാരിക നായകളും കുരക്കരുത്…തിരഞ്ഞെടുപ്പാണ് വരുന്നത്…അച്ചടക്കം പാലിക്കുക…

സ്വാതന്ത്ര്യം..ജനാധിപത്യം..സോഷ്യലിസം..എന്ന മുദ്രാവാക്യം ഇതൊക്കെ കെട്ടടങ്ങുന്നതുവരെ തല്‍ക്കാലം ആരും വിളിക്കണ്ട…രാഷ്ട്രീയ കൊലപാതകികള്‍ക്ക് തൂക്ക് കയറൊന്നുമില്ലല്ലോ…ജീവപരന്ത്യമല്ലേ …”ന്നാ മ്മക്ക് അങ്ങട്ട് ഇറങ്ങല്ലേ”…സിദ്ധാർത്ഥ്..കേരളത്തില്‍ ജനിച്ചതിന് ഒരു മലയാളി എന്ന നിലയില്‍ മാപ്പ് ..

മറ്റൊരു പോസ്റ്റിൽ ഹരീഷ് പേരടി കുറിച്ചത് ഇങ്ങനെയാണ്, ഇരുണ്ട കേരളം…കറുത്ത കേരളം…അധോലോകത്തിന്റെ കേരളം.എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം..തൊണ്ട വരണ്ട് മരിക്കുന്ന കേരളം..