നെഞ്ചിന്‍ കുഴിയില്‍ ഗോ​ദറേജിന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് നാലം വര്‍ഷം- ഹരീഷ്‌ ശിവരാമകൃഷ്ണൻ

സംഗീതാസ്വാദകരുടെ മനസ്സിൽ മധുരമായ ശബ്ദം കൊണ്ട് ഇടം നേടിയ ​ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. ‘അഗം’ എന്ന ഇന്ത്യയിലെ ഏറ്റവുംമികച്ച സംഗീതബാൻഡിന് തുടക്കമിട്ട് അഗത്തിന്റെ ചിറകിലേറി ഹരീഷ് വൈറലായി. രാജ്യമറിയുന്ന ഗായകനായിമാറി. സിനിമയിലും അരങ്ങേറ്റംകുറിച്ചു. ബാൻഡ് സിനിമയ്ക്കായി സംഗീതംനൽകി.

ഹരീഷിന്റെ ലൈവ് പരിപാടികൾക്കായി ജനം തടിച്ചുകൂടി. ‘അനുരാഗലോലരാത്രി’യും ‘ദേവി’യും ‘ഉയിരെ’യും കേൾക്കാനായി ശ്രോതാക്കൾ അക്ഷമരായി കാത്തിരുന്നു. ഇപ്പോഴിതാ ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം’ എന്ന് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നു. ആ തിരിച്ചറിവിന്റെ നാലാം വാർഷികമാണിതെന്നും ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിക്കുകയുണ്ടായി. ശരീരത്തിൽ പേസ് മേക്കർ ഘടിപ്പിച്ചതിന്റെ ഫോട്ടോ സഹിതമാണ് ഹരീഷിന്റെ കുറിപ്പ്.

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ;

തോൾ എല്ലിന് താഴെ, നെഞ്ചിൻ കുഴിയിൽ ഒരു godrej ഇന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വർഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാർഷികവും.ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടർ മാർക്കും ഒരുപാട് നന്ദി, സ്നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്നേഹം.