വായു മലിനീകരണം രൂക്ഷം: ഹരിയാനയിലെ നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന. ഡൽഹിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്, ജജ്ജാർ ജില്ലകളിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ ഉത്തരവിട്ടതായി ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് ലാംഗ്വേജ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

ഇതോടൊപ്പം, നിർമ്മാണ പ്രവർത്തനങ്ങൾക്കും ജനറേറ്റർ സെറ്റുകളുടെ ഉപയോഗത്തിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് (പ്ലംബിംഗ് ജോലികൾ, ഇന്റീരിയർ ഡെക്കറേഷൻ, ഇലക്ട്രിക്കൽ വർക്ക്, ആശാരിപ്പണി പോലുള്ള മലിനീകരണം ഉണ്ടാക്കാത്ത പ്രവർത്തനങ്ങൾ ഒഴികെയുള്ളവയ്ക്ക്) പൂർണമായ നിരോധനം ഉണ്ടായിരിക്കും.