ക്രൈം നന്ദകുമാറിനെ ജയിലിലടച്ചിട്ടും പ്രതികരിക്കാതെ മാധ്യമപ്രവർത്തകർ, ഇത്രയധികം നന്ദികെട്ട വർ​ഗ്ഗം വെറെയില്ല

മൂന്നു പതിറ്റാണ്ടായി കേരളത്തിൽ മാധ്യമ പ്രവർത്തനം നടത്തുന്ന വ്യക്തിയാണ് ക്രൈം നന്ദകുമാർ, കേരളത്തിലെ മാധ്യമപ്രവർത്തകരുടെ തലതൊട്ടപ്പന്റെ സ്ഥാനമാണ് അദ്ദഹത്തിന്, ഇത്രയധിതം പ്രാ​ഗത്ഭ്യമുള്ള മാധ്യമ പ്രവർത്തകനെ ഇല്ലാത്ത കാര്യത്തിൽ അറസ്റ്റ് ചെയ്തിട്ടും ഒരു മാധ്യമപ്രവർത്തകരും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയം. വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ജീമോൻ കല്ലുപുരക്കലെന്ന പൊതു പ്രവർത്തകൻ.

ഇതു തന്നെയാണ് എസ് വി പ്രധീപ് കൊല്ലപ്പെട്ടപ്പോഴും ബഷീറ്‍ കൊല്ലപ്പെട്ടപ്പോഴും സംഭവിച്ചത്, നിരവധി മാധ്യമപ്രവർത്തകരെ കാണാതായിട്ടുമുണ്ട്. അക്രമത്തിനെതിരായ മാധ്യമപ്രവർത്തകരുണ്ടായട്ടും ഒരു മാധ്യമ സംഘടനകളും പ്രതികരിക്കുന്നില്ല, ഇത്രയധികം നന്ദിയില്ലാത്ത വർ​​ഗ്​ഗമാണ് മാധ്യമ പ്രവർത്തൿ, കൂട്ടത്തിൽ ഒരാൾക്ക് ആപത്തു വന്നിട്ടും പ്രതികരിക്കാത്ത ആളുകളാണ് മാധ്യമ പ്രവർത്തകർ. ഡോക്ടർക്കോ, നഴ്സുമാർക്കോ, ഓട്ടോക്കാർക്കൊ പോലും എന്തെങ്കിലും സംഭവിച്ചാൽ അവരുടെ സംഘടനകളൊക്കെ അതിൽ പ്രതികരിക്കും, എന്നാൽ മാധ്യമ പ്രവർത്തകർക്ക് അതില്ല, വെങ്കിട്ടരാമൻ ബഷീറെന്ന മാധ്യമ പ്വർത്തകനെ ഇല്ലാതാക്കിയപ്പോഴടക്കം കർമ ന്യൂസ് പ്രതികരിച്ചിരുന്നു. അതിന് സത്യസന്ധമായ ജനങ്ങളുടെ പിന്തുണയുണ്ടെന്നും ജീമോൻ പറയുന്നു