ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, മരണം പിടി മുറുകുമ്പോൾ 45 രാമഭക്തരുടെ ജീവൻ രക്ഷിച്ച് ഡ്രൈവർ

വെങ്കിടപുരം. ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായിട്ടും മരണം പിടി മുറുക്കുമ്പോൾ പോലും 45 രാമഭക്തരുടെ ജീവൻ രക്ഷിച്ചു ഡ്രൈവർ.ഡ്യൂട്ടിക്കിടയിൽ ഹൃദയാഘാതം ഉണ്ടായെങ്കിലും മനോധൈര്യം ഒന്ന് കൊണ്ട് മാത്രം ബസ് ഡ്രൈവർ 45 രാമഭക്തരുടെ ജീവൻ രക്ഷിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ പൊന്നായി ഗ്രാമത്തിലെ ജെ. ദേവൈരക്കമാണ് 45 ജീവനുകൾക്ക് രക്ഷകനായ ശേഷം മരണത്തിന് മുന്നിൽ കീഴടങ്ങിയത്.

മുലുഗു ജില്ലയിലെ വെങ്കിടപുരത്ത് വെച്ചാണ് സംഭവം നടക്കുന്നത്. തമിഴ്‌നാട്ടിൽ ഭദ്രാചലം സീതാരാമചന്ദ്രസ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് ആന്ധ്രയിലേക്ക് സ്വകാര്യ ബസിൽ 45 രാമഭക്തറുമായി മടങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഉത്തര ബ്രാഹ്മണപള്ളി മണ്ഡലത്തിൽ നിന്നുള്ളവരായിരുന്നു തീർത്ഥാടകർ.

യാത്ര തുടങ്ങി അൽപ്പ സമയത്തിനുള്ളിൽ ദേവൈരക്കത്തിന് നെഞ്ച് വേദന ഉണ്ടായി. തുടർന്ന് അൽപനേരം ബസ് നിർത്തിയിട്ടു. വേദന കുറച്ച് ശമിച്ചതോടെ ദേവൈരക്കം വീണ്ടും ബസ് ഓടിക്കാൻ തുടങ്ങി. എന്നാൽ അരമണിക്കൂറിനുള്ളിൽ വീണ്ടും നെഞ്ച് വേദന ഉണ്ടാവുകയായിരുന്നു. തുടർന്ന് വാഹനം സുരക്ഷിതമായി റോഡരികിലെ കുറ്റിക്കാട്ടിലേക്ക് ദേവൈക്കം ഓടിച്ചിറക്കി. ഇതോടെ വാഹനത്തിലുണ്ടായിരുന്ന 45 രാമഭക്തരുടെ ജീവനും സുരക്ഷിതമായി. യാത്രക്കാർക്ക് ആർക്കും പരിക്കുണ്ടായില്ല. ഒടുവിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ ദേവൈരക്കം മരണത്തിന് കീഴടങ്ങുകയാണ് ഉണ്ടായത്.