കോവിഡിൽ നിന്ന് രക്ഷിച്ച സെബസ്ത്യാനോസ് പുണ്യാളൻ ഹിന്ദു–ക്രിസ്ത്യൻ ആഘോഷം

മാറാരോ​ഗങ്ങളുടെ രക്ഷകനായ വി.സെബസ്ത്യാനോസിന്റെ ശക്തി 108ാമത് തിരുന്നാൾ മഹോത്സവമാണ് തിരുവനന്തപുരം സെൻറ് ജോസഫ് പാളയം ചർച്ചിൽ നടക്കുന്നത്. റോമൻ പടയാളിയും ചക്രവർത്തിയുടെ ക്യാപ്റ്റമായിരുന്നു ചക്രവർത്തിയുടെ ഭീഷണികളിൽ തകർന്നു പോകാതെ ക്രിസ്തീയ വിശ്വാസം സാക്ഷ്യപ്പെടുത്തിക്കൊണ്ട് അമ്പുകളേറ്റ സെബസ്യാനോസ് 32 വയസ്സിൽ രക്തസാക്ഷിയായി. വിശ്വാസ ജീവിതത്തിൽ തളർന്നു പോയവരെ ബലപ്പെടുത്തുവാനും പ്ലേ​ഗ് പോലുള്ള മാറാരോ​ഗങ്ങളിൽപ്പെട്ടവരെ സംരക്ഷിച്ചു.

കഴിഞ്ഞ 108 വർഷമായി നടത്തിവരുന്ന തിരുനാളാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ. കോവിഡ് കാലത്ത് പോലും തിരുനാൾ മുടക്കം കൂടാതെ നടത്തിവന്നിരുന്നു. സ്ഥാപിതമായിട്ട് ഏതാണ്ട് 150 വർഷം കഴിഞ്ഞിരിക്കുന്നു . 108 വർഷമായി യാതൊരു മുടക്കവും ഇല്ലാതെ തിരുനാൾ നടത്തുന്നു. ഇത് പ്രധാനമായും കുന്നുകുഴി നിവാസികൾ ആയിട്ടുള്ള വിശ്വാസികൾ നേതൃത്വം നൽകി കൊണ്ടാടുന്ന ഒരു തിരുനാളാണ്. പ്രധാനമായും ഈ വിശുദ്ധൻ പകർച്ചവ്യാധികളിൽ നിന്ന് ജനങ്ങളെ വീണ്ടെടുക്കുന്നു. പ്രധാനമായും കഴിഞ്ഞ കോവിഡ് കാലത്ത് പോലും ഈ ദേശത്ത് ഒരാൾക്ക് പോലും കോവിഡ്മരണ സംഭവിച്ചിട്ടില്ല. കോവിഡ് പകർച്ചവ്യാധിയിൽ നിന്നൊക്കെ ഈ പുണ്യവാളൻ സംരക്ഷിച്ചു എന്നുള്ളതാണ് പ്രദേശവാസികളുടെ വിശ്വാസം.

പല പകർച്ചവ്യാധികളിൽ നിന്നും ജനത്തെ വീണ്ടെടുത്തിട്ടുണ്ട്. എല്ലാവർഷവും വിശ്വാസികൾ വളരെ തീക്ഷ്ണതയോടുകൂടി തിരുനാൾ കൊണ്ടാടി കൊണ്ടിരിക്കുന്നു. എല്ലാ മതസ്ഥരും ഹിന്ദു ക്രിസ്ത്യൻ എല്ലാ വിശ്വാസികളും ഇവിടെ കടന്നു വരികയും ഈ വിശുദ്ധനിൽ വിശ്വാസം അർപ്പിക്കുകയും നേർച്ച കാഴ്ചകൾ നേർന്നുകൊണ്ട് പ്രാർത്ഥിക്കാറുണ്ട്.