പറദ്ദയിട്ട് ഷോപ്പിംഗിന് പോയപ്പോള്‍ സംഭവിച്ചത്, ഹണി റോസ് പറയുന്നു

നടി ഹണി റോസ് പര്‍ദ്ദ ധരിച്ച് ഷോപ്പിംഗിന് പോയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ആരും ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഷോപ്പിംഗ് ഏറെ താത്പര്യമുള്ള ഹണി റോസ് പര്‍ദ്ദ ധരിച്ച് ലുലു മാളില്‍ പോയത്. എന്നാല്‍ അവിടെ വെച്ച് അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടായെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നു.

താന്‍ ലുലുവില്‍ സ്ഥിരം കറങ്ങുന്ന ആളാണ്, ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. എന്നാല്‍ താരമായതിനാല്‍ തന്നെ ആളുകള്‍ തിരിച്ചറിയും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പൊടി ടെക്നിക്കുണ്ട്. പര്‍ദ്ദയൊക്കെ ഇട്ടാണ് ഞാന്‍ പോകാറ്. അങ്ങനെ ആദ്യമായിട്ട് ഞാന്‍ ലുലുവില്‍ പര്‍ദ്ദയിട്ട് നടക്കുകയാണ്. അച്ഛനും അമ്മയും വേറെ എവിടെയോ ഷോപ്പ് ചെയ്യുന്നു. ഞാനിപ്പോള്‍ വരാമെന്ന് പറഞ്ഞ് ഇങ്ങനെ നടക്കുകയാണ്. പര്‍ദ്ദയിട്ട് നടക്കുമ്പോള്‍ ഒരു ഒതുക്കം വേണം. നമ്മള്‍ പിന്നെ അങ്ങനെയല്ല. ആരും നമ്മളെ ശ്രദ്ധിക്കുകയൊന്നുമില്ല. നമുക്ക് എല്ലാവരേയും നോക്കി നടക്കുകയും ചെയ്യാം.

പിന്നാലെയാണ് രസകരമായ സംഭവം നടക്കുന്നത്. ഒരു മനുഷ്യന്‍ അടുത്ത് വന്നിട്ട് അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. തിരിച്ച് എന്തുപറയുമെന്നറിയാതെ ഞെട്ടിയ ഞാന്‍ കൈകൂപ്പി താങ്ക് യൂ എന്ന് തിരിച്ചുപറഞ്ഞു. പിന്നെ എങ്ങനെയോ അവിടെ നിന്നും ഓടി. ഇങ്ങനെ ആരെങ്കിലും അടുത്ത് വന്ന് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ തിരിച്ച് എന്താണ് പറയേണ്ടതെന്നും പെട്ടെന്ന് കിട്ടിയില്ല. ഇപ്പോള്‍ ആ കാര്യമൊക്കെ മനസിലായി.

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ഹണി റോസ്. മണിക്കുട്ടന്‍ നായകനായി എത്തിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ താരം അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് വലിയൊരു വഴിത്തിരിവ് താരത്തിന്റെ കരിയറില്‍ ഉണ്ടാകുന്നത്. റിംഗ് മാസ്റ്റര്‍, കനല്‍, ചങ്ക്സ്, തുടങ്ങിയ ഹിറ്റുകളിലെ നായികയാണ്. മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇട്ടിമാണി, ബിഗ് ബ്രദര്‍ എന്നിവയിലാണ് അവസാനമായി ഹണി റോസിനെ കണ്ടത്. പട്ടാംപൂച്ചി വരാല്‍, അക്വോറിയം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

6