കൊറോണ തടയാന്‍ ഹൈഡ്രോക്സി ക്ലോറോക്വീന്‍ ഗുളിക ഉടന്‍ കഴിക്കൂ, സന്ദേശത്തിന്റെ സത്യാവസ്ഥ ഇങ്ങനെ

ഏറെ ദിവസമായി വാടസ്പ്പില്‍ ലോകം മുഴുവന്‍ ഒരു മലയാളി ഡോക്ടറുടെ ശബ്ദം പ്രചരിക്കുകയാണ്. കൊറോണ വൈറസ് വന്നാല്‍ അതിനെ പ്രതിരോധിക്കാനും ശ്വാസ തടസം മുതലായവ ഒഴിവാക്കാനും എല്ലാവരും ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ടാബ്ലറ്റ് ഗുളിക കഴിക്കണമെന്നും എല്ലാവരും ശേഖരിച്ച് വയ്ക്കണമെന്നുമായിരുന്നു ഉള്ളടക്കം. ഈ മെസേജ് ലോകം മുഴുവന്‍ മലയാളികള്‍ പടര്‍ത്തി എന്നു മാത്രമല്ല ഇതിന്റെ ഇംഗ്ഗ്‌ലീഷ് തമിഴ് കന്നഡ തുടങ്ങിയ ഭാഷകളിലും തര്‍ജ്ജമയായി ഇറങ്ങി.

തിരുവന്തപുരം സ്വദേശിയായ ഡോ പ്രമോദ് എന്നയാളാണ് ഇത്തരത്തില്‍ ഒരു മെസേജ് ഇറക്കിയത്. ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ ടാബ്ലറ്റ് 400 എം.എല്‍ എന്ന ഗുളിക സിംഗിള്‍ ഡോസ് എടുക്കാനാണ് ഈ ഡോക്ടറുടെ നിര്‍ദ്ദേശം. ഈ മരുന്ന് കഴിച്ചാല്‍ അഥവാ കൊറോണ വന്നാലും ശ്വാസ തടസം ഉണ്ടാകില്ല എന്നും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലെന്നും കൂടി മെസേജില്‍ പറയുന്നു. താന്‍ ഈ ഗുളിക കഴിച്ചു എന്നും തെന്റെ വിശ്വസ്ഥര്‍ക്ക് എല്ലാം ഇത് നല്കി എന്നും തന്റെ ആശുപത്രിയില്‍ എല്ലാവര്‍ക്കും ഇത് നല്കി എന്നും അദ്ദേഹം പറയുന്നു.

ഇനി ഈ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയൂ. വീഡിയോ കാണുക. ചതിയിൽ പെടാതെയും വ്യാജ പ്രചരണത്തിൽ പെട്ട് ജീവൻ പോകാതെയും മറ്റുള്ളവർക്കും ഷേർ ചെയ്യു