ഞാൻ വിവാഹം കഴിക്കാത്തതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു-ഇടവേള ബാബു

മലയാള സിനിമയിലെ ഒരു അഭിവാജ്യഘടകമാണ് ഇടവേള ബാബു.1963 ഓഗസ്റ്റ് 11ന് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ രാമന്റെയും ശാന്തയുടെയും മകനായി ജനിച്ചു.അമ്മാനത്ത് ബാബു ചന്ദ്രൻ എന്നതാണു ഇടവേള ബാബുവിന്റെ യഥാർത്ഥ നാമം.1982ൽ റിലീസ് ചെയ്ത ഇടവേള യാണ് ബാബുവിന്റെ ആദ്യ സിനിമ.ഇടവേള എന്നസിനിമയിൽ അഭിനയിച്ചതോടെ ഇടവേള ബാബു എന്ന പേരു ലഭിച്ചു.ഇരുന്നൂറിലധികം സിനിമകളിൽ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ട്.മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ AMMA യുടെ സെക്രട്ടറികൂടിയാണ് അദ്ദേഹം.കഴിഞ്ഞ ദിവസമാണ് ബാബുവിന്റെ അമ്മ മരിച്ചത്.ലോക്ക് ഡൗൺ ചട്ടങ്ങളനുസരിച്ചായിരുന്നു ശവസംസ്ക്കാര ചടങ്ങുകൾ നടന്നത്.ഇപ്പോളിതാ അമ്മയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

അമ്മയായിരുന്നു എന്റെ ലോകം.മരണത്തിന്റെ തലേ ദിവസമായിരുന്നു അമ്മയുടെ പിറന്നാൾ.ഞങ്ങൾ മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം കേക്കൊക്കെ മുറിച്ച് ആഘോഷത്തോടെയാണ് ഉറങ്ങാൻ കിടന്നത്.പുലർച്ചെ ഒരു മണിയോടെ ടോയിലെറ്റിൽ പോയി തിരിച്ച് വരുമ്പോൾ കട്ടിലിനരികിൽ കുഴഞ്ഞ് വീണു.ശബ്ദം കേട്ട് സഹോദരൻ ജയചന്ദ്രൻ ഓടിയെത്തി.പത്ത് മിനുറ്റിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു.അപ്പോഴെക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.ഹൃദയാഘാതമായിരുന്നു മരണകാരണം.

അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി കഴിയുന്നു എന്നതായിരുന്നു.വ്യക്തിപരമായ കാരണങ്ങളാൽ അത് സംഭവിക്കാതെ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.എന്നാലും അമ്മയ്ക്ക് ഞാൻ നല്ല മകനായിരുന്നു എന്നാണ് എന്റെ വിശ്വാസം.അടുത്തിടെയായി ഞാൻ എപ്പോഴും അടുത്ത് വേണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു.ലോക്ഡൗൺ ആയതോടെ അമ്മയുടെ ആ ആഗ്രഹവും നിറവേറ്റാൻ കഴിഞ്ഞു.പിറന്നാൾ ആഘോഷം കഴിഞ്ഞാണ് അമ്മ പോയത്.ഇത്തവണ അമ്മയുടെ ജന്മദിനാഘോഷത്തിന് പതിവിൽ കൂടുതൽ ചിത്രങ്ങൾ പകർത്തിയിരുന്നു.