10 വർഷം മുന്നേ അമ്പിളി ഇങ്ങനെയായിരുന്നെങ്കിൽ, ഇപ്പോൾ അമ്പിളിയുടെ ലോകം മക്കൾ- ജീജ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവമാവുകയാണ് അമ്പിളി. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. രണ്ട് മക്കളുടെ അമ്മ ആയിരുന്നിട്ടും അവരുടെ സൗന്ദര്യത്തിനും പ്രകടനത്തിനും യാതൊരു കുറവുമുണ്ടായിട്ടില്ല. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.

ഇപ്പോളിതാ അമ്പിളിയെക്കുറിച്ച് പറയുകയാണ് ജീജ സുരേന്ദ്രൻ. അമ്പിളി ദേവിയുമായി തനിക് യാതൊരു വിധ പ്രശ്നങ്ങൾ ഇല്ലെന്നാണ് ജീജ സുരേന്ദ്രൻ പറയുന്നത്. ഞാനും അമ്പിളിയും തമ്മിലുള്ള ആത്മബന്ധം അറിയുന്നവർ വളരെ ചുരുക്കം ആയിരുന്നു. ഞങ്ങൾക്ക് പക്ഷെ പരസ്പരം അറിയാമായിരുന്നു. ഞങ്ങൾ ഫോണിലൂടെ സംസാരിക്കുന്നുണ്ടായിരുന്നു. കാണാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. അത് ഷോർട്ട് ഫിലിം സെറ്റിൽ വച്ച് നടക്കുകയും ചെയ്തു. ഞങ്ങൾ കണ്ടപാടെ സ്നേഹം പങ്കിട്ടു എന്നതിനേക്കാളും സ്നേഹം ആസ്വദിച്ചു എന്ന് വേണം പറയാൻ. അമ്പിളിയുടെ മക്കളെയും, അച്ഛനെയും അമ്മയെയും കണ്ടു. എല്ലാവരെയും കണ്ടപ്പോ പഴയ അമ്പിളി അല്ല ഇപ്പോൾ. പഴയ അമ്പിളി മാറിയിരിക്കുന്നു. ലോക വിവരം ഇപ്പോഴാണ് അമ്പിളിക്ക് കിട്ടിയത് എന്ന് ആ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി. പണ്ട് അമ്പിളി ഒരു ബേബിയെ പോലെ ആയിരുന്നു.

അച്ഛനും അമ്മയും പറയുന്നത് മാത്രം കേട്ടുകൊണ്ട്, അഭിനയിക്കുന്നു, അത് കഴിഞ്ഞാൽ ആരുമായും ഒരു ബന്ധവും അമ്പിളിക്ക് ഉണ്ടായിരുന്നില്ല. ഡാൻസും ലോകവും ആയിരുന്നു ആ കുട്ടിക്ക് എല്ലാം. ഇന്ന് മക്കളാണ് ലോകം എങ്കിലും പബ്ലിക്കുമായി ഒരു ബന്ധം അമ്പിളിക്ക് ഉണ്ട്. വെൽ മച്ചുവേർഡ് ആയ ഒരു അമ്പിളിയെ ആണ് ഞാൻ അവിടെ കാണുന്നത്. എനിക്ക് ഒരുപാട് സന്തോഷമായി. ഒരു പത്തുവർഷം മുൻപേ ഈ അമ്പിളി ആയിരുന്നു എങ്കിൽ അമ്പിളി വേറെ ഒരു ലെവൽ ആയേനെ. ഞാൻ അത് അമ്പിളിയോട് പറഞ്ഞപ്പോൾ അമ്പിളി പറഞ്ഞു എനിക്ക് അവസാന കാലമാണ് ബുദ്ധി വന്നത് എന്ന്. ഞാൻ അപ്പോൾ അമ്പിളിയോട് പറഞ്ഞു അവസാനകാലമല്ല. കുഞ്ഞു പ്രായത്തിൽ വിവരം വന്നു എന്ന് വേണം പറയാൻ എന്ന്.

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ ചാനലിലെ സീരിയലിലൂടെ അമ്പിളി വീണ്ടും അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.