പ്രധാനമന്ത്രി മാർപ്പാപ്പയെ സന്ദർശിച്ചത് ചരിത്രപരമായ കൂടിക്കാഴ്ച; മാർപ്പാപ്പ കേരളം സന്ദർശിക്കണ൦: കെ സുരേന്ദ്രൻ

പ്രധാനമന്ത്രിയും മാർപ്പാപ്പയും തമ്മിൽ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ചയാണെന്നും മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിൽ വിശ്വാസികൾ അതിയായി സന്തോഷിക്കുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിശ്വാസികൾക്ക് ഏറെ സന്തോഷം നൽകുന്നു. സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്നതാവും മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം. ക്രൈസ്ത നേതൃത്വത്തിന്റെ വലിയൊരു ആവശ്യമായിരുന്നു ഇത്. മാർപ്പാപ്പ കേരളം സന്ദർശിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.