ലൈംഗിക കാര്യങ്ങളില്‍ അവര്‍ പ്രകടമാക്കുന്ന ചില പ്രശ്‌നങ്ങള്‍ സഹിക്കുന്നവരെ അറിയുമോ, നിരന്തരം സ്വയം പഴിച്ചു കൊണ്ട് മരണത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് കേട്ടിരുന്നിട്ടുണ്ടോ

സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയോടെയാണ് വിഷാദ രോഗത്തെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നത്. വളരെ അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വിഷാദ രോഗം എന്ന് പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. വിഷാദ രോഗാവസ്ഥയില്‍, ഉള്ള ഒരാളെ ജീവിതത്തോട് ചേര്‍ത്ത് പിടിക്കുക എന്നത് നിസ്സാരപ്പെട്ട ഒന്നല്ല. അയാളിലെ രോഗം പ്രകടമാക്കുന്ന വാശിയും ദേഷ്യവും അകാരണമായ സങ്കടങ്ങളും കൈകാര്യം ചെയ്യുക എന്നത് അത്യധികം ക്ഷമ വേണ്ടുന്ന ഒന്നാണ്. തലച്ചോറിലെ ചില രാസവസ്തുക്കളുടെ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ മരുന്ന് കൃത്യമായി കഴിച്ചാല്‍ മാത്രമേ ഭേദമാകു. ഏറ്റവും ഭാരപ്പെട്ട കാര്യം എന്താണെന്നു വെച്ചാല്‍ മരുന്നു കഴിക്കാന്‍ ചിലപ്പോള്‍ രോഗികള്‍ തയ്യാറാകില്ല എന്നതാണ്.- കല മോഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

വിഷാദ രോഗാവസ്ഥയില്‍ അവര്‍ക്ക് കൂട്ടിരിക്കുന്നവരെയും അറിയണം ?ശരീരത്തിന് എന്തെങ്കിലും ഒരു അസുഖം വരാതെ ജീവിതം നയിക്കുന്നവര്‍ ആരെങ്കിലും ഉണ്ടാകുമോ? അത് പോലെ തന്നെയാണ് മനസ്സിന്റെയും കാര്യങ്ങള്‍. ശാരീരികമായ പ്രശ്‌നങ്ങള്‍ പോലെ മനസ്സിന്റെ പ്രശ്‌നങ്ങളും എല്ലാ വ്യക്തികളിലും ഒരു ജന്മത്തില്‍ ഉണ്ട്. എത്ര അടുത്ത ചങ്ങാതിയോ ബന്ധുവോ ആയിക്കോട്ടെ, തങ്ങള്‍ക്കു ഇല്ലാത്ത എന്തോ ഒന്ന് അവരില്‍ ഉണ്ടെങ്കില്‍ മനസ്സിന് ഉണ്ടാകുന്ന ഒരിത് ഉണ്ടല്ലോ. അത് അനാരോഗ്യമല്ലേ? നമ്മുക്ക് അവരെ പോല്‍ ആകാന്‍ പറ്റുന്നില്ല എന്ന സങ്കടം, ഒടുവില്‍ മാനസിക സംഘര്ഷാമാകാനും മതി. പിന്നെ കടുത്ത വിഷാദാവസ്ഥയിലേയ്ക്ക് നീങ്ങാം.

പൊതുവെ, എല്ലാം തികഞ്ഞവന്‍ എന്ന് നമ്മള്‍ പറയുന്നത്, കാശും സൗന്ദര്യവും പ്രശസ്തിയും ഉള്ള ഒരാളെ ആണ്. അത് കൊണ്ടാകാം, സുശാന്ത് ആത്മഹത്യ ചെയ്തപ്പോള്‍, അയ്യോ എന്തിന്റെ കുറവ് എന്ന് നമ്മള്‍ സങ്കടപ്പെട്ടത്. ഇന്നലെ ഒരു ചാനല്‍ വെച്ചപ്പോള്‍, സുശാന്തിന്റെ കാമുകിയെ അദ്ദേഹം ഫോണ്‍ ചെയ്തിരുന്നു, അവര്‍ ആ കോള്‍ സ്വീകരിച്ചു എങ്കില്‍ സുശാന്തിന്റെ മരണം ഒഴിവാക്കാം ആയിരുന്നു എന്ന് കേട്ടു..
സത്യം ആണ് . അങ്ങനെ ഒരാളെ ആണ് ആത്മഹത്യയില്‍ വിജയിക്കുന്നവര്‍ക്ക് നഷ്ടമാകുന്നത്.. ഒറ്റ ഒരാളില്‍, ആ ജീവിതം മുന്നോട്ട് പോയേനെ. പക്ഷെ, വിഷാദ രോഗാവസ്ഥയില്‍, ഉള്ള ഒരാളെ ജീവിതത്തോട് ചേര്‍ത്ത് പിടിക്കുക എന്നത് നിസ്സാരപ്പെട്ട ഒന്നല്ല. അയാളിലെ രോഗം പ്രകടമാക്കുന്ന വാശിയും ദേഷ്യവും അകാരണമായ സങ്കടങ്ങളും കൈകാര്യം ചെയ്യുക എന്നത് അത്യധികം ക്ഷമ വേണ്ടുന്ന ഒന്നാണ്. തലച്ചോറിലെ ചില രാസവസ്തുക്കളുടെ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ മരുന്ന് കൃത്യമായി കഴിച്ചാല്‍ മാത്രമേ ഭേദമാകു. ഏറ്റവും ഭാരപ്പെട്ട കാര്യം എന്താണെന്നു വെച്ചാല്‍ മരുന്നു കഴിക്കാന്‍ ചിലപ്പോള്‍ രോഗികള്‍ തയ്യാറാകില്ല എന്നതാണ്.

എനിക്കിപ്പോ ഒന്നുമില്ല, പിന്നെ എന്തിനാണ്? ആ മരുന്ന് കഴിക്കുമ്പോള്‍ എനിക്ക് ഉറക്കം കൂടുതലാണ്. എന്ന് വഴക്കുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഓരോ കേസിലും കൂടെ ഉള്ളവര്‍ പറയാറുണ്ട്. അതൊരു വല്ലാത്ത നിസ്സഹായാവസ്ഥ ആണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കാലത്തോളം മരുന്ന് കഴിക്കണം, അല്ല എങ്കില്‍ വളരെ വേഗത്തില്‍ രോഗം തിരിച്ചു വരാനുള്ള സാഹചര്യം കൂടുതലാണ്. സുശാന്തിന്റെ ആത്മഹത്യ ആയി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ മാറ്റി നിര്‍ത്തി പറയുക ആണ്. അതിന്റെ പിന്നിലെ ചുരുള്‍ അഴിയട്ടെ. ഞാന്‍ സാധാരണ ഒരു രോഗിയുടെ കാര്യം പറയാം. വിഷാദരോഗാവസ്ഥയുടെ അങ്ങേയറ്റത് ആ വ്യക്തിയെ കൈകാര്യം ചെയ്യുക എന്നത്, വളരെ ഉത്തരവാദിത്വം വേണ്ടുന്ന ഒന്നാണ്. പലപ്പോഴും രോഗിയേക്കാള്‍ അവരെ നോക്കുന്നവര്‍ പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്ന അവസ്ഥ..

ഉറക്കത്തിന്റെ താളം തെറ്റുമ്പോള്‍ അവരോടൊപ്പം 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്നവരെ കണ്ടിട്ടുണ്ടോ? ലൈംഗിക കാര്യങ്ങളില്‍ അവര്‍ പ്രകടമാക്കുന്ന ചില പ്രശ്‌നങ്ങള്‍ സഹിക്കുന്നവരെ അറിയുമോ? നിരന്തരം സ്വയം പഴിച്ചു കൊണ്ട് മരണത്തെ കുറിച്ച് മാത്രം സംസാരിക്കുന്നത് കേട്ടിരുന്നിട്ടുണ്ടോ? രോഗി നല്ല ശാരീരികആരോഗ്യവാനായ പുരുഷനും നോക്കുന്നത് അത്രയും ആരോഗ്യമില്ലാത്ത സ്ത്രീയും ആണേല്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. മറിച്ചും ഉണ്ട്. എല്ലാം തികഞ്ഞവര്‍ ആകാം പുറം ലോകത്തിനു. പക്ഷെ വിഷാദരോഗം അങ്ങനെ ഉള്ളവരില്‍ നിന്നും മാറി നില്‍ക്കുന്ന ഒന്നാണെന്നു കരുതരുത്…

തലച്ചോറിയിലെ രാസവസ്തുക്കളുടെ വ്യതിയാനങ്ങള്‍, ആര്‍ക്കും സംഭവിക്കാം. പനി ശരീരത്തിന് ആര്‍ക്കും വരില്ലേ? വിഷാദ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ധാരാളമുണ്ട്. അത്തരം രോഗികളോട് ഒപ്പം ജീവിതം നയിക്കുന്ന പുരുഷനും സ്ത്രീയും നമുക്കിടയില്‍ ഒരുപാട് പേരുണ്ട്. രോഗി ചിലപ്പോള്‍ അവരെ നോക്കുന്നവരെക്കാള്‍ വിദ്യാഭ്യാസവും സമൂഹത്തില്‍ സ്ഥാനവും ഉള്ളവര്‍ ആകാം. പ്രഫഷണല്‍ രംഗത്ത് ഉള്ളവര്‍ ആകാം. അവരെ ഇണക്കി മരുന്നുകള്‍ കഴിപ്പിക്കുക എന്നത് പലപ്പോഴും അവരോളം മിടുക്കില്ലാത്തവര്‍ക്ക് പറ്റാതെയും ആകും. നിസ്സഹായാര്‍ ആയിത്തീരും. ദയവായി, കഥയ്ക്ക് പിന്നിലെ കഥയും കൂടി മനസ്സിലാക്കു.

https://www.facebook.com/kpalakasseril/posts/10158115994664340