മുഖം പൊത്തി അവള്‍ താഴേക്ക് പോകും മുന്‍പ് ചുരിദാറിനുള്ളില്‍ നിന്നും മൊബൈല്‍ ടീച്ചര്‍ എടുത്തു, പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെ കുറിച്ച് കല മോഹന്‍

പലപ്പോഴും മൊബൈല്‍ ഫോണിന്റെ ഉപയോഗം പെണ്‍കുട്ടികളെ വഴി തെറ്റിക്കാറുണ്ട്. ഇത്തരത്തില്‍ പ്രായപൂര്‍ത്തി പോലും ആകാത്ത പെണ്‍കുട്ടികള്‍ വഴി തെറ്റി പോകുന്നുണ്ട്. ചിലരുടെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട് പോകുന്ന പെണ്‍കുട്ടികള്‍ പിന്നീട് കരയേണ്ടി വരുന്ന പല കഥകളുമുണ്ട്. വീടുകളില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ വീട്ടില്‍ അന്യനെ വിളിച്ചു കയറ്റാന്‍ വരെ പെണ്‍കുട്ടികള്‍ക്ക് ധൈര്യം ലഭിക്കുന്നു. മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടികള്‍ക്ക് എത്രത്തോളം മോശമായി ബാധിക്കുന്നു എന്നതിന് ഉദാഹരണ സഹിതം വ്യക്തമാക്കിയിരിക്കുകയാണ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഓര്‍ക്കുക ആയിരുന്നു. വിധി ഒന്ന് പ്രതികൂലം ആയിരുന്നേല്‍ , പത്രത്തില്‍ നിറഞ്ഞു നിന്നേനെ ഞാനും..ആ സ്‌കൂളിലെ ടീച്ചറും. അന്ന് മീഡിയ ഇത്ര സജീവം അല്ല എന്നത് ഒരു ഭാഗ്യം.” എന്റെ മോളെ നോക്കണേ ടീച്ചറുമാരെ ..എന്ന് എപ്പോള്‍ കണ്ടാലും ദയനീയമായി അപേക്ഷിക്കുന്ന ഒരു ഉമ്മ..കൈകൂപ്പുന്നത് കാണുമ്പോള്‍ നെഞ്ച് കലങ്ങും. എന്നും ഇങ്ങനെ പറയണോ..? ഞങ്ങള്‍ നോക്കിക്കോളും..” വാപ്പ ഇട്ടേച്ചു പോയതാ. ഇവളുടെ കീഴെ മൂന്നെണ്ണം ഉണ്ട്…ഇവള്‍ക്ക് പഠിക്കാന്‍ കഴിവുണ്ടെന്ന് എല്ലാരും പറയുന്നു..” സത്യം. സാമാന്യ ബുദ്ധിയ്ക്കു അപ്പുറം ആണ് അവളുടെ ബുദ്ധി..അതിസുന്ദരിയും..

അങ്ങനെ ഞങ്ങളുടെ കണ്ണിലുണ്ണി ആയി അവള്‍ മാറി. കൗണ്‍സിലര്‍മാരുടെ അടുത്ത് കുട്ടികള്‍ക്ക് പൊതുവെ സ്‌നേഹം കൂടും. ഫിസിക്‌സ് ഉം കണക്കും പഠിപ്പിക്കുന്നില്ല. ചെയ്യുന്ന തെറ്റുകള്‍ കുസൃതി ഗണത്തില്‍ പെടുത്താമെങ്കില്‍ കുട്ടികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഞാനുണ്ട്. ദിവസേനെ കൃത്യമായി മൂന്ന് മണിക്ക് മൂത്രപ്പുരയില്‍ നീങ്ങുന്ന ആ പെണ്‍കുട്ടിയെ സംശയിക്കാതിരിക്കാന്‍ ക്ലാസ് ടീച്ചറിനും എനിക്കും ആയില്ല. അവളുടെ കയ്യില്‍ ഒളിച്ചിരിക്കുന്ന മൊബൈല്‍ , അതിനുള്ളിലെ കെണി, ആ ഉമ്മയുടെ ദയനീയ മുഖം. ആ ഫോണ്‍ ഇങ്ങു തന്നേക്കു മോളെ..” നിമിഷങ്ങോളം ബാത്‌റൂമില്‍ ചിലവിട്ട ശേഷം ഇറങ്ങിയ അവള്‍ ഞങ്ങളെ കണ്ടു പതറി. പക്ഷെ നിഷ്‌കളങ്കമായി ഞങ്ങളെ എതിര്‍ക്കാനേ അവള്‍ക്കു പറ്റുന്നുള്ളു. അവള്‍ പോലുമറിയാതെ അവളുടെ ശരീര ഭാഷ മാറി മാറി വന്നു. ഞങ്ങളെ നോക്കുമ്പോള്‍ പക ..വാശി. തൊട്ടു മുന്‍പ് വരെ കാണാത്ത മുഖം.!

ഇനിയൊന്നും ചെയ്യാനില്ല. കുട്ടിയേയും കൂട്ടി ഞങ്ങള്‍ ആ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ എത്തി, എന്റെ മോളെ നോക്കണേ , ഇവളുടെ കണ്ണ് തെളിഞ്ഞിട്ടു വേണം എനിക്ക് സമാധാനിക്കാന്‍ എന്ന് എന്ത് കൊണ്ട് ആ ഉമ്മ പറയുന്നു എന്ന് അവിടെ ചെന്നപ്പോള്‍ പൂര്‍ണ്ണമായും ഞങ്ങള്‍ക്ക് മനസ്സിലായി. കാര്യം ഞങ്ങള്‍ അവതരിപ്പിച്ചു. ആര് കൊടുക്കാന് ടീച്ചറെ മൊബൈല്‍ ഒക്കെ. ഉമ്മ ഭയത്തോടെ ചോദിച്ചു. ഒരു പെണ്‍കുട്ടിക്ക് പത്ത് മൊബൈല്‍ വീതം കണക്കിന് പുറത്ത് ആളുകള്‍ നില്‍ക്കുന്നുണ്ട്..ഉമ്മാ. അതാണ് ലോകം. ദാര്‍ഷ്ട്യത്തോടെ , അവള്‍ നിഷേധിച്ചു കൊണ്ടേ ഇരിക്കുക ആണ്. കല , ഞാന്‍ എടുത്ത് തരാം. വല്ല പ്രശ്‌നവും ഉണ്ടേല്‍ എന്റെ കൂടെ നിന്നോണം. മാതാപിതാക്കളെ, ചില കഴിഞ്ഞ കാല കഥകളുടെ അനുഭവത്തില്‍ അത്ര വിശ്വസിക്കാനും വയ്യ. ഈ ഉമ്മയെ ആ ഗണത്തില്‍ പെടുത്തേണ്ട …എങ്കിലും. എന്ത് വേണേലും ചെയ്‌തോ ടീച്ചര്‍ മാരെ. ഉമ്മ അനുവാദം തന്നു. വീണ്ടും വീണ്ടും ടീച്ചര്‍ ചോദിച്ചു. ഭീഷണി , യാചന ..ഒക്കെ ഇടകലര്‍ത്തി. എന്നെ കൊണ്ട് ആകും വിധം ഞാനും അഭ്യര്‍ത്ഥിക്കുക ആണ്.

പെട്ടന്ന് ടീച്ചര്‍ന്റെ കൈ ഉയര്‍ന്നു താഴ്ന്നു. മുഖം പൊത്തി അവള്‍ താഴേക്ക് പോകും മുന്‍പ് ചുരിദാറിനുള്ളില്‍ നിന്നും മൊബൈല്‍ ടീച്ചര്‍ എടുത്തു. ബാക്കി അടി , ഇടി ഒക്കെ അവളുടെ ഉമ്മ കൊടുത്തു. കാമുകന്‍ ചില്ലറക്കാരന്‍ അല്ല. സ്ഥലത്തെ പ്രധാന ഗുണ്ട. അടുത്ത കാലത്തു വീട്ടുകാര് എങ്ങനെയോ വിദേശത്തേക്ക് കയറ്റി അയച്ചു..അന്യമതം..! ഏത് നാട്ടില്‍ പോയാലും രക്ഷപെടാന്‍ പറ്റില്ല..അവനെന്നു നാട്ടുകാരും വീട്ടുകാരും പറയുന്ന സ്വഭാവ ഗുണം. എന്തായാലും , ആ കുട്ടി പത്താം ക്ലാസ്സില്‍ ഉമ്മയെ വേദനിപ്പിക്കാതെ മാര്‍ക്ക് വാങ്ങി. അവരുടെ മനസ്സിന്റെ പുണ്യം. എന്റെ മോളെ ഒന്ന് ഉച്ചയ്ക്ക് വിടാന്‍ പറ്റുമോ..അവളുടെ മാമന് ഒരു ആക്‌സിഡന്റ് ആയി ” പ്രീത ടീച്ചര്‍ ന്റെ ഫോണില്‍ ഒരു കോള്‍. ശെരി എന്ന് പറഞ്ഞെങ്കിലും , എന്തോ എവിടെയോ ഒരു കരട്. നിഷ്‌കളങ്കത കൂട്ടി കുഴച്ചു നില്‍ക്കുക ആണ് ഈ കുട്ടിയും. കലാ എനിക്കെന്തോ ഒരു സംശയം..” പ്രീത പറഞ്ഞത് കേട്ട് ബാഗും ആയിട്ട് വീട്ടില്‍ പോകാന്‍ ഇറങ്ങിയ കുട്ടിയെ വിളിച്ചു കാര്യങ്ങള്‍ തിരക്കി. എനിക്കൊന്നും തോന്നുന്നില്ല. പാവം കുട്ടിയെടാ. കൗണ്‍സിലര്‍ ആയ ഞാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. പ്രീത ടീച്ചര്‍ നു പക്ഷെ , വിശ്വാസം ഇല്ല. ഒന്നൂടി അവളെ വിളിച്ചു ചോദ്യം ചെയ്തു. ആ മുഖം വിയര്‍ക്കുന്നത് അപ്പോള്‍ ഞാനും കണ്ടു..

എന്റെ ടീച്ചറെ എന്ന് വിളിച്ച് എന്നെ കെട്ടിപിടിച്ചു സംസാരിക്കുന്ന ആ ഓമനത്തം ഒരു കള്ളത്തരമായി അപ്പൊ എനിക്കും തോന്നി. അവള്‍ തന്നെ, അടി വസ്ത്രത്തില്‍ നിന്നും ഒളിച്ചു വെച്ച മൊബൈല്‍ എടുത്തു തന്നു. ഒരു നമ്പര്‍ അല്ലായിരുന്നു. അപ്പൂപ്പനും കൊച്ചച്ഛനും അച്ഛനും ഉള്ള വീട്ടില്‍ രാത്രി വരുന്ന മൂന്നു കാമുകന്‍ മാരുണ്ടായിരുന്നു അവള്‍ക്ക്. ആ ഒളിപ്പിച്ച ഫോണില്‍ നിന്നാണ് അവള്‍ സ്വന്തം ‘അമ്മയായി’ വിളിച്ചത്.

തട്ടമിട്ടാല്‍ പിന്നെ അന്യസമുദായം ഹറാം എന്ന് ആരേലും വിടുവാ പറഞ്ഞാല്‍ , ഈ നാട്ടിലെ മുസ്ലിം സമുദായം അത്തരക്കാരല്ല.. എന്ന് പറയുന്ന ഒരു കൂട്ടരുണ്ടായിരുന്നു ആ സ്‌കൂളിന്റെ പരിസരത്ത്. അവരായിരുന്നു ഞങ്ങള്‍ അദ്ധ്യാപകരുടെ ശക്തി. മക്കയില്‍ പോകാതെ തന്നെ പുണ്യം നേടിയവര്‍. നേരിനും നെറിവിനും വേണ്ടി ഏത് അറ്റം വരെയും കൂടെ നില്‍ക്കും. ഇനി, ആരേലും ഒന്ന് മതവും പൊക്കി ചൊറിയാന്‍ വന്നാലോ. അടിച്ചമര്‍ത്തും അവനെ. നമ്മുടെ കുട്ടികളുടെ ഭാവി ഈ ടീച്ചര്‍ മാരുടെ കയ്യിലാ. നിങ്ങള് തല്ലു കൊടുത്തോ..എന്നും പറഞ്ഞു സ്വന്തം മക്കളെ നേര്‍ വഴി കാണിക്കാന്‍ ചൂരല്‍ കൊണ്ട് വന്നു ഏല്‍പ്പിച്ച മാതാപിതാക്കള്‍. അവരില്‍ ഭൂരിപക്ഷവും തട്ടമിട്ടവരാണ്. ആ തട്ടത്തിന് അകത്ത് നിന്നും ഞങ്ങള്‍ മൊബൈല്‍ ന്റെ അഴിച്ചു ഭാഗങ്ങള്‍ ആക്കിയ തുണ്ടുകള്‍ എടുക്കണമെങ്കില്‍. തട്ടം വലിച്ച് ഊരിയെ പറ്റൂ. പെണ്മക്കളുടെ ഭാവി , അവരുടെ ചാരിത്ര്യവും അവര്‍ ഒളിച്ചു വെച്ചിരിക്കുന്ന ഈ മൊബൈല്‍ ഫോണില്‍ നശിക്കാന്‍ ഇട ഉണ്ടെന്നു ബോധമുള്ള മാതാപിതാക്കള്‍. തട്ടം വലിച്ചെറിഞ്ഞു മൊബൈല്‍ കണ്ടെടുത്ത ഞങ്ങള്‍ അദ്ധ്യാപകരെ കണ്ണീരോടെ വണങ്ങിയതേ ഉള്ളു. ആശുപത്രിയില്‍ ചാവാന്‍ കിടക്കുന്ന ഒരുത്തന് രക്തം കൊടുക്കുമ്പോള്‍. ഏത് മതത്തിന്റെ എന്ന് ചോദിക്കില്ലല്ലോ. അതേ അവസ്ഥ.. നിയമങ്ങള്‍ പാലിക്കപ്പെടണം. കുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കണം..എന്താണ് പാലിക്കപ്പെടേണ്ടത് എന്ന്

കാലം മാറി. ഇന്ന്പരീക്ഷ ഡ്യൂട്ടി എടുക്കാന്‍ പോലും ഭയമാണ്. കോപ്പി അടിച്ചവനെ കണ്ടു പിടിച്ചില്ല എങ്കില്‍ കുറ്റം. തെറ്റ് പിടിച്ചാലോ. കുട്ടി പോയി എന്തേലും അതിക്രമം കാണിച്ചാല്‍ പിന്നെ അധ്യാപകന്റെ ഔദ്യോഗിക ജാതകം അങ്ങ് കത്തിച്ച് കളഞ്ഞാല്‍ മതി.. തുണ്ടു വെയ്ക്കുന്ന ഇടം അറിയാം. അടിവസ്ത്രം എന്തിനാണ് എന്ന് കൃത്യമായി പരീക്ഷ സമയത്തതാണ് പല കുട്ടികളും മനസ്സിലാക്കുന്നത്, പക്ഷെ , അനങ്ങില്ല..അദ്ധ്യാപകര്‍. വയ്യ..! ജീവിതം നശിപ്പിക്കാന്‍. അധ്യാപകരുടെയും കുട്ടികളുടെയും ഇടയ്ക്ക് ആണ് ഞങ്ങളുടെ, കൗണ്‍സിലര്‍മാരുടെ റോള്‍. കര്ട്ടന് പിന്നിലെ ചിലത് കാണുന്നവര്‍. അത് കൊണ്ട് കുറിച്ചെന്നു മാത്രം.

https://www.facebook.com/kpalakasseril/posts/10158001295344340