ജയസൂര്യയും ദിലീപുമൊക്കെ ഒന്നുമില്ലാത്ത പയ്യന്മാരായിരുന്നു- കാലടി ഓമന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാലടി ഓമന. നാടക രംഗത്ത് നിന്നുമാണ് അവർ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും എത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് നടി അഭിനയത്തിൽ എത്തുന്നത്. സിനിമയിൽ എത്തിയ നടി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പു. താരത്തിന്റെ പുത്തൻ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

ജയസൂര്യുടെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് നടി കാലടി ഓമന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജയസൂര്യ ഒന്നുമല്ലാത്ത പയ്യനായിരുന്നു. ജോലിയൊക്കെ കഴിഞ്ഞ് രാത്രി ബസ്സിന് പോവാൻ നിൽക്കും. പലപ്പോഴും പൈസ പോലും കൊടുക്കാത്ത നിർമാതാക്കളും ഉണ്ടാവും. അന്നൊക്കെ ജയസൂര്യ കാണാൻ കൊള്ളാവുന്ന ഒരു പയ്യൻ അങ്ങനെയാണ്. ദിലീപിനെയും ഞാൻ അങ്ങനെ കണ്ടിട്ടുണ്ട്

അമ്മ സംഘടനയുടെ കൈനീട്ടം കാത്തിരിക്കുന്ന ഒത്തിരി പേരുണ്ട്. തനിക്ക് അത്ര ബുദ്ധിമുട്ട് ഇല്ല എന്നിരിക്കട്ടേ. ഈ പൈസ വന്നിട്ട് മരുന്ന് വാങ്ങിക്കാൻ ഇരിക്കുന്നവരുണ്ട്. മരുന്നൊക്കെ ഫ്രീയാണ്. അഞ്ച് ലക്ഷം രൂപ വരെ ആശുപത്രിയിലെ ചിലവിനും മറ്റുമൊക്കെ ഞങ്ങൾക്ക് എല്ലാ വർഷവും കിട്ടാറുണ്ട്. എല്ലാ മാസവും ഒന്നാം തീയ്യതി കൈനീട്ടം പോലെ കിട്ടാറുണ്ട്.