നെഗറ്റീവ് എന്നത് ഇപ്പോൾ ഒരു പൊസിറ്റീവാണ്, കീർത്തി സുരേഷ്

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലും മലയാളത്തിലും നടി തിളങ്ങി കഴിഞ്ഞു. മലയാളികളുടെ പ്രിയ നടി മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാരം അടക്കം നടി ചുരുങ്ങിയ അഭിനയ ജീവിതത്തിൽ നേടി കഴിഞ്ഞു. ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും നടി മുൻപന്തിയിൽ തന്നെയാണ്. പല ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗ്ലാമർവേഷങ്ങൾ ഇതുവരെ കീർത്തി കൈകാര്യം ചെയ്തിട്ടില്ല. എന്നിരുന്നാലും കീർത്തിയ്ക്ക് കൈനിറയെ ചിത്രങ്ങളാണ്

ഇപ്പോളിതാ കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. നെഗറ്റീവ് എന്നത് ഇപ്പോൾ ഒരു പൊസിറ്റീവാണെന്നാണ് തന്റെ ചിത്രങ്ങൾ പങ്കുവച്ച് കീർത്തി കുറിച്ചത്. തനിക്ക് കൊവിഡ് ഭേദമായത് അറിയിച്ച് എല്ലാവരുടെയും പ്രാർഥനകൾക്കും സ്‍നേഹത്തിനും താരം നന്ദി പറഞ്ഞു.

ഗുഡ് ലക്ക് സഖിയാണ് കീർത്തി സുരേഷിന്റേതായി ഇനി പ്രദർശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന സർകാരു വാരി പാട്ടയിലും കീർത്തി സുരേഷാണ് നായിക. സാനി കായിദം, ഭോലാ ശങ്കർ തുടങ്ങിയവയിലും കീർത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളായുണ്ട്