കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ലെ ആ​ശ​ങ്കയുമായി നീനുവും പിതാവും

കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ലെ ആ​ശ​ങ്കയുമായി നീനുവും പിതാവും. പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് ഡി.​ജി.​പി.

പ്ര​ണ​യ​വി​വാ​ഹ​ത്തെ തു​ട​ർ​ന്ന്​ കെ​വി​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച്​ നീനുവും കെവിന്റെ പി​താ​വ്​ ജോ​​സ​​ഫും. കെ​വിേ​ൻ​റ​ത്​ മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന ത​ര​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ്​ ഇരുവർക്കും ഉള്ളത്. ഇത് സംബന്ധിച്ച് ഇരുവരും സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വിയെ ലോ​ക്നാ​ഥ് ബ​ഹ്റ​യെ കണ്ടിരുന്നു.കുറ്റപത്രം അങ്ങിനെ സമർപ്പിച്ചാൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കും. മാത്രമല്ല മു​ഖ്യ​പ്ര​തി ചാ​ക്കോ​യു​െ​​ട ഭാ​ര്യ ര​ഹ്​​ന​യെ പ്ര​തി ചേ​ർ​ത്തി​ട്ടില്ലെന്ന കാ​ര്യ​വും പോലീസ് മേധാവിയെ ഇരുവരും അറിയിച്ചു.ഇ​വ പ​രി​ശോ​ധി​ക്കാ​മെ​ന്നും പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും ഡി.​ജി.​പി ഉ​റ​പ്പു​ന​ൽ​കി. ഇൗ ​മാ​സം 20ന്​ ​മു​മ്പ്​ കെ​വി​ൻ വ​ധ​ക്കേ​സി​ൽ കു​റ്റ​പ​ത്രം ന​ൽ​കു​മെ​ന്ന്​ ബെഹ്‌റ പിന്നീട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.ജോ​സ​ഫും നീ​നു​വും ഹാ​പ്പി ആ​ണോ എ​ന്ന​റി​യി​ല്ല, ഒ​ന്നു​ര​ണ്ടി​ട​ത്ത് ചി​ല ചെ​റി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. അ​ത് പ​രി​ഹ​രി​ക്കും. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ജാ​മ്യം ല​ഭി​ച്ചാ​ൽ കു​ടും​ബ​ത്തി​ന് പൊ​ലീ​സ് സം​ര​ക്ഷ​ണം ഒ​രു​ക്കും. അ​ന്വേ​ഷ​ണം ശ​രി​യാ​യ നി​ല​യി​ൽ ത​ന്നെ​യാ​ണ്​ മു​ന്നോ​ട്ടു​പോ​യ​തെ​ന്നും ഡി.​ജി.​പി അറിയിച്ചു.

https://youtu.be/mXRzJBK6Pn4