എന്റെ പേര് ശരീരത്തില്‍ പച്ചകുത്തിയവരും; വിഗ്രഹംവച്ച് ആരാധിക്കുന്നവരുമുണ്ട്- കിച്ചാ സുദീപ്

കന്നഡ സിനിമയില്‍ ഏറെ ആരാധകരുള്ള നടനാണ് കിച്ചാ സുദീപ്. തന്റെ വിത്യസ്തരായ ആരാധകരെക്കുറിച്ച് താരം തുറന്ന് പറയുകയാണ്. തന്റെ ചിത്രങ്ങള്‍ കാണുവാന്‍ കിലോമീറ്ററുകള്‍ നടന്ന് എത്തുന്നവരുണ്ടെന്നും ശരീരത്തില്‍ തന്റെ പേര് പച്ചകുത്തിയവരും വീട്ടില്‍ തന്റെ വിഗ്രഹം വച്ച് ആരാധിക്കുന്ന ആരാധകരും തനിക്കുണ്ടെന്ന് കിച്ചാ സുദീപ് പറയുന്നു.

ഇത്തരത്തില്‍ തന്റെ ചിത്രം പച്ചകുത്തിയ ഒരു കുടുംബം തന്നെയുണ്ടെന്നും താരം പറയുന്നു. എന്നെ കാണുവാന്‍ വിട്ടിലേക്ക് 15 ദിവസം കൊണ്ട് നടന്ന് വന്നവര്‍ ഉണ്ട്. സഹായം ചോദിച്ചൊന്നുമല്ല അവര്‍ എത്തുന്നത്. അവരെ കാണുകയും അവര്‍ക്കൊപ്പം ഞാന്‍ സമയം ചിലവിടുകയും ചെയ്തുവെന്ന് കിച്ചാ സുദീപ് പറയുന്നു.

എന്നെ കാണുവാന്‍ എത്തിയ അവര്‍ക്ക് തിരിച്ച് പോകുവാന്‍ ഞാന്‍ ടിക്കറ്റ് എടുത്ത് നല്‍കി. എന്നെ പൂജിക്കുന്നവര്‍ ഉണ്ട് കര്‍ണാടകയിലെ ഒരു ഗ്രാമത്തിലെ എല്ലാവരും രാവിലെ എന്റെ ചിത്രത്തിന് മുന്നില്‍ പൂജ നടത്തുന്നുണ്ട് ഇതെല്ലാം എന്നെ ഭയപ്പെടുത്തുന്നു. കാരണം ഞാന്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലൊരു സ്ഥാനമല്ലെന്നും അദ്ദേഹം പറഞ്ഞു.

കിച്ചാ സുദീപിന്റെ പുതിയ ചിത്രം വിക്രാന്ത് റോണ നൂറ് കോടി കളക്ഷന്‍ നേടി വിജയയാത്ര തുടരുകയാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1997-ല്‍ പുറത്തിറങ്ങിയ തായവ്വായാണ്.