കൊവിഡ് രോഗികളിൽ രണ്ടാംഘട്ട മരുന്നു പരീക്ഷണം നടത്താൻ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് ഡ്രഗ് കൺട്രോൾ അനുമതി

കൊച്ചി: ഇന്ത്യയിൽ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് തത്ക്കാലം നിർത്തിവെച്ചിരിക്കുകയാണ്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ താത്കാലികമായി നിർത്തിവച്ചതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം അറിയിച്ചത്. യു.കെയിൽ അസ്ട്ര സെനിക്കയുടെ കോവിഡ് ഇൻജക്ഷൻ സ്വീകരിച്ച വളണ്ടിയർക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോർട്ടിന് പിന്നാലെയായിരുന്നു നടനടി. എന്നാസ്‍ കൊവിഡ് രോഗികളിൽ രണ്ടാംഘട്ട മരുന്നുപരീക്ഷണത്തിന് നടത്താൻ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി.

മരുന്നുഗവേഷണ സ്ഥാപനമായ പിഎൻബി വെസ്‌പെർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിനാണ് ഡ്രഗ് കൺട്രോൾ അനുമതി നൽകിയത്. ഒന്നാം ഘട്ട പരീക്ഷണത്തിൽ മനുഷ്യരിൽ ഏറ്റവും സുരക്ഷിതവും ഫലപ്രദവും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾക്ക് തയാറെടുക്കുന്നത്. അറുപതുദിവസത്തിനകം ഇത് പൂ‍ർത്തിയാക്കും.

രണ്ടാം ഘട്ട പരീക്ഷണത്തിന് ശേഷം രാജ്യത്തെ 6 മെഡിക്കൽ കോളജുകളിലായി 350 കൊവിഡ് രോഗികളിൽ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. പുതിയ പരീക്ഷണങ്ങളിൽ അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും താല‍്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പിഎൻബി അധികൃതർ അറിയിച്ചു. ലോകത്ത് കോവിഡ് രോഗികളിൽ വാക്സിനേഷൻ അല്ലാതെ പരീക്ഷിക്കുന്ന ആദ്യ മരുന്നാണിതെന്ന് പി എൻ ബി വെസ്‌പെർ അവകാശപ്പെട്ടു. പുണെ ബിഎംജെ മെഡിക്കൽ കോളജിൽ ചികിൽസയിലുളള നാൽപത് കോവിഡ് രോഗികളിൽ ആദ്യഘട്ടത്തില്‌‍ മരുന്ന് പരീക്ഷിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

നേരത്തെ വിവിധ കാലയളവുകളിലായി പൂർണ ആരോഗ്യമുള്ള 74 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. ഒന്നാംഘട്ട പരിശോധന പൂർണവിജയമായിരുന്നെന്ന് പിഎൻബി വാസ്പർ ലൈഫ് സയൻസ് അവകാശപ്പെട്ടു. കൊവിഡ് 19 മരുന്ന് പരീക്ഷണങ്ങളുടെ ഭാഗമാകാൻ യു.കെ. സർക്കാരുമായുള്ള ചർച്ചയും നടക്കുന്നുണ്ട്.