കോടിയേരി കുടുംബത്തിൽ കോടികളുടെ വാതുവയ്പ്പും ചീട്ടുകളിയും, ചരിത്രം (യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ് ആർ വിനയകുമാർ,United Electricals Industries)

(കോടിയേരി ബാലകൃഷ്ണന്റെ അളിയൻ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ് ആർ വിനയകുമാർ,United Electricals Industries ചീട്ട് കളിയിൽ അറസ്റ്റിലായത് ).തിരുവനന്തപുരം ട്രിവാൻട്രം ക്ളബ്
കോടിയേരി പോയശേഷം എന്തു കൊണ്ടാണ്‌ കോടിയേരി കുടുംബത്തെ ഒരു കൈയ്യകലം സി.പി.എം പാർട്ടി നിർത്തുന്നത്? നാണം കെടുത്തുന്ന സംഭവങ്ങളാണ്‌ ആ കുടുംബത്തിൽ നിന്നും‌ നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. അനാശാസ്യം മുതൽ മയക്ക് മരുന്നും, പണം തട്ടിപ്പ് ഇപ്പോൾ ചൂതാട്ടവും ചീട്ട് കളിയും വരെ. ഇപ്പോൾ പാർട്ടിക്ക് തലവേദനയായി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ അളിയൻ വിനയകുമാർ പാർട്ടിക്ക് അടുത്ത നാണക്കേടും ഉണ്ടാക്കിയിരിക്കുകയാണ്‌. വിനോദിനി കോടിയേരിയുടെ കുടുംബത്തിനു ചീട്ട് കളിയും ചൂതാട്ടവും പുതുമയല്ല. വിനയകുമാറിൻ്റെ സഹോദരിയെ അതായത് വിനോദിനി കൊടിയേരിയുടെ അനുജത്തിയേ വർഷങ്ങൾക്ക് മുൻപ് ധർമ്മടം പോലീസ് ചീട്ട് കളി നടത്തുന്നതിനിടയിൽ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോക കപ്പ് ക്രികറ്റ് സന്നാഹ മൽസരത്തിൽ കോടികളുടെ വാതുവയ്പ്പ് നടന്നു എന്നും ട്രിവാൻട്രം ക്ളബ്ബിൽ ഇതിനു ചുക്കാൻ പിടിച്ചതും കോടിയേരിയുടെ അളിയൻ ആണെന്നും പോലീസിനു സൂചന കിട്ടി. ഇതും അന്വേഷണത്തിലാണ്‌. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനു ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.

തലസ്ഥാനത്ത് മാന്യന്മാരും പത്രക്കാരും, സമൂഹത്തിലെ ഉന്നത ജാതിക്കാരും സംഗമിക്കുന്ന ട്രിവാൻട്രം ക്ളബിൽ ചീട്ട് കളി സംഘത്തിന്റെ തലവൻ എന്ന രീതിയിൽ ആണ്‌ ഇപ്പോൾ വിനോദിനി കോടിയേരിയുടെ സഹോദരൻ പിടിയിലാകുന്നത്. തികഞ്ഞ കമ്യൂണിസ്റ്റ് കുടുംബത്തിൽ ജനിച്ച ആളാണ്‌ വിനോദിനി കോടിയേരിയും. തലശ്ശേരിയിലെ മുൻ എം.എൽ.എ ആയിരുന്ന രാജഗോപൻ്റെ മകൾ കൂടിയാണ്‌ വിനോദിനി. വിനോദിനിയും കോടിയേരിയും തമ്മിലുള്ള വിവാഹത്തിൽ പോലും സസ്പൻസുകളും പാർട്ടി ഇടപെടലും ആ കാലത്ത് പാർട്ടിക്കുള്ളിൽ ചർച്ചയും ആയതാണ്‌. ഇപ്പോൾ ചീട്ടുകളിക്ക് പിടിയിലായ വിനോദിനിയുടെ സഹോദരൻ വിനയകുമാറിനു മാന്യമായി ജീവിക്കാൻ ഉള്ളതെല്ലാം പാർട്ടി സഹായിച്ച് നല്കിയതാണ്‌. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡിയാണ്. നല്ല വരുമാനവും കിട്ടുന്ന ജോലി. എന്നിട്ടും ഇയാൾ ചീട്ടുകളിയും വഴിവിട്ട ജീവിതവും തുടർന്നു.തലസ്ഥാനത്തേ അടക്കി ഭരിക്കുന്ന പല കാര്യത്തിലും ഇപ്പോഴും കോടിയേരി കുടുംബത്തിന്റെ നീക്കങ്ങൾ ഉണ്ട്. തലസ്ഥാനത്തേ ഒരു സ്വകാര്യ ആശുപത്രിയിൽ നിക്ഷേപം ഉള്ളതും തുടർന്ന് ഗുണ്ടായിസം കാട്ടിയതും അണിയറ രഹസ്യം.

ഈ വിവാദ ആശുപത്രിയുമായി ബന്ധപ്പെട്ട് കോടിയേരി കുടുംബത്തിനും, വിനോദിനിക്കും, മക്കൾക്കും ഉള്ള പങ്ക് ഇനിയും പരമ രഹസ്യമാണ്‌. ആശുപത്രിയുമായി ബന്ധപ്പെട്ട് പരാതികളും മറ്റും ഒതുക്കാൻ വിനോദിനിയും മക്കളും നേരിട്ട് ഇടപെട്ടതിന്റെ വോയ്സ് ക്ളിപ്പുകൾ വരെ ഉള്ളതായാണ്‌ പാർട്ടിക്ക് ഉള്ളിൽ നിന്നും വരുന്ന റിപോർട്ടുകൾ. വിനോദിനി കൊടിയേരിക്കും മക്കൾക്കും തലസ്ഥാനത്ത് ആശുപത്രി ബിസിനസിൽ വരെ ഇടപെടാനുള്ള പണം എവിടെ നിന്ന് കിട്ടി എന്നതും പാർട്ടി നേതാക്കൾ ചോദിക്കുന്നു. കോടിയേരി ബാലകൃഷ്ണൻ എന്ന വലിയ നേതാവിന്റെ പേരും പാർട്ടിയുമായുള്ള സ്വാധീനവും ഇപ്പോഴും ഈ കുടുംബം മോശമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്നതിന്റെ വലിയ ഉദാഹരണം തന്നെയാണ്‌ വിനോദിനി കൊടീയേരിയുടെ സഹോദരൻ വിനയകുമാറിനേ തലസ്ഥാനത്ത് ചൂതാട്ടം നടത്തിയതിനു പിടിക്കപ്പെടുന്നത്

കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തേ സഹായിക്കുന്നതിന്റെ ഭാഗമായി കൂടെ ആയിരുന്നു തേരാ പാരാ നടന്ന വിനോദിനിയുടെ സഹോദരനെ പാർട്ടി ഇടപെട്ട് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി ആക്കിയത്. നല്ല പൊസിഷൻ ഇങ്ങിനെ വിനോദിനിയുടെ സഹോദരനു നല്കിയപ്പോൾ അയാൾ തലസ്ഥാനത്ത് ചൂതാട്ട തലവനായി മാറുകയായിരുന്നു. ഇതിനെല്ലാം മൗനാനുവാദം നല്കുന്നതാക്കട്ടെ വിനോദിനിയുടെ നിലപാടുകളും.

പാർട്ടിയേ സംബന്ധിക്കുന്നിടത്തോളം ഈ കുടുംബം പല കാര്യങ്ങൾക്കും കോടിയേരി ബാലകൃഷ്ണന്റെ ബ്രാന്റും മറ്റും തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. പോലീസിൽ അനാവശ്യമായ ഇടപെടൽ നടത്തുന്നു. തലസ്ഥാനത്താണ്‌ ഒരു ആശുപത്രിയുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കമീഷണറേ വരെ കുഴിയിൽ ചാടിച്ചു. ഇരകൾക്കെതിരെ കള്ള കേസ് കമ്മീഷണറെ സമ്മർദ്ദം ചെലുത്തി എടുപ്പിച്ച ശേഷം ഇപ്പോൾ കമ്മീഷണർ വരെ നിയമ നടപടിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്‌. ഇതിനു പിന്നിലും കൊടിയേരി ബാലകൃഷ്ണന്റെ മക്കളുടെ പോലീസിലെ ഇടപെടൽ ആയിരുന്നു എന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുകയാണ്‌

പാർട്ടി ഒരു പാട് അവസരങ്ങൾ നല്കി എങ്കിലും കോടിയേരി കുടുംബത്തിൽ പെട്ടവർ എല്ലാം ക്രിമിനൽ കേസുകളിൽ പിടിക്കപ്പെടുകയായിരുന്നു. അഴിമതിയും തട്ടിപ്പും ഒക്കെ പാർട്ടി നേതാക്കൾ നടത്തും എങ്കിലും അതിനൊക്കെ ഒരു അന്തസുണ്ട്. എന്നാൽ അനാശാസ്യം, പണം തട്ടിപ്പ്, മയക്ക് മരുന്ന് ഇടപാട്, ചൂതാട്ടം, പോലീസിനെ സ്വാനീക്കൽ ഇങ്ങിനെയുള്ള കാര്യങ്ങൾ വരുമ്പോൾ പാർട്ടിക്ക് കൂടെ നില്ക്കാൻ ആകില്ല. പാർട്ടിക്ക് തന്നെ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ശല്യമാവുകയാണ്‌ .

ഇപ്പോൾ പിടിയിലാകുന്ന വിനോദിനി കോടിയേരിയുടെ സഹോദരനേ കൊടിയേരി ബാലകൃഷ്ണൻ ഇടപെട്ട് മലബാർ ക്യാൻസർ സെന്ററിൽ ജോലി നല്കി.. എന്നാൽ ചൂതാട്ടവും ശീട്ടുകളി വിനയകുമാറിന് ഒരു ഹരമാണ്. ശല്യം മൂത്തപ്പോൾ ഇയാളേ പിന്നീട് കോടിയേരി ബാലകൃഷ്ണൻ കൂടി ഇടപെട്ട് ഗൾഫിൽ ഉയർന്ന ജോലിയും ബിസിനസും ആക്കി നല്കിയതായിരുന്നു. അവിടെ കാസിനോകളിലെ ശീട്ടുകളിൽ തലവനായി രുന്നു. തുടർന്ന് എല്ലാം തകർന്ന് ഗൾഫിൽ നിന്നും നാട്ടിലെത്തി. നാട്ടിൽ എത്തി ഉന്നതരെ ഉപയോഗിച്ച് കോടികളുടെ കളി ആരംഭിച്ചു.ഇപ്പോൾ ചൂതാട്ടം മാത്രമല്ല കോടികളുടെ ക്രികറ്റ് വാതുവയൊപ്പ് കൂടെയാണ്‌ ഇയാൾക്കെതിരെ ആരോപിക്കപ്പെടുന്നത്.

തലശ്ശേരിയിലെ മുൻ എം.എൽ.എ ആയിരുന്ന രാജഗോപൻ്റെ മകൻ കൂടിയാണ് കുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന വിനയകുമാർ.1979 ലെ ഉപതെരഞ്ഞെടുപ്പിലും 80 ലെ തെരഞ്ഞെടുപ്പിലും തലശ്ശേരി എം.എൽ.എ ആയിരുന്നു രാജഗോപാൽ.  മകളേ കോടിയേരി ബാലകൃഷ്ണന്‌ വിവാഹം ചെയ്ത് നല്കിയ ശേഷമാണ്‌ കോടിയേരി ബാലകൃഷ്ണൻ എം.എൽ.എയും മന്ത്രിയുമാകുന്നത്.കോടിയേരി ബാലകൃഷ്ണന്റെ പാർട്ടിയിൽ ഉണ്ടായ ഉയരത്തിനു പിന്നിൽ പോലും ചരട് വലിച്ചത് ഭാദ്യ വിനോദിനി ആയിരുന്നു.