കൊല്ലത്ത് മക്കളെ തീ കൊളുത്തി അമ്മ ജീവനൊടുക്കി

കൊല്ലം : മക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. തൊടിയൂർ സ്വദേശി അർച്ചന എന്ന 33കാരിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

മക്കളായ അനാമിക (7) ആരവ് (2) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണ്‍ തോമസും കുടുംബവുമാണ് മരിച്ചത്.

മൂന്ന് കുട്ടികളെ ശ്വാസം മുട്ടി മരിച്ച നിലയിലും ഭാര്യ രക്തത്തിൽ കുളിച്ച നിലയിലും , ജെയ്‌സൺ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത് .പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.