നമ്മൾ ജയിക്കും നമ്മൾ ഭരിക്കും,ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി- കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്. താരത്തിന്റെയും കുടുംബത്തിൻ്റെയും രാഷ്ട്രീയ ചായിവ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണ വേദികളിൽ സജീവമായിരിക്കുകയാണ് കൃഷ്ണകുമാർ. തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. നമ്മൾ ജയിക്കും

വേദികളിലെ ജനങ്ങളുടെ സഹകരണത്തില്‍ നിന്നും അഭൂത പൂര്‍വമായ പ്രതികരണങ്ങളില്‍ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും എന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂർണ്ണരൂപം

നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ????ഇന്ന് തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസ്ഥാന ട്രെഷറര്‍ ശ്രി J R പദ്മകുമാര്‍ കൗണ്‍സിലര്‍മാരായ ഹരിശങ്കര്‍, ഗിരികുമാര്‍, സ്ഥാനാര്‍ഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വേദികളിലെ ജനങ്ങളുടെ സഹകരണത്തില്‍ നിന്നും അഭൂത പൂര്‍വമായ പ്രതികരണങ്ങളില്‍ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും..ജയ് ഹിന്ദ്