എയർകൂളറിൽ നിന്ന് ഷോക്കേറ്റു, പാലക്കാട് രണ്ട് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരൻ മരിച്ചു. എളനാട് സ്വദേശി എൽദോസ്-ആഷ്‌ലി ദമ്പതികളുടെ മകൻ ഏദനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കണക്കൻതുരത്തിയിൽ വച്ചായിരുന്നു അപകടം.

കണക്കൻതുരുത്തിയിലെ ആഷ്‌ലിയുടെ വിട്ടിൽ വിരുന്നിനെത്തിയതായിരുന്നു രണ്ടുവയസുകാരൻ. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ എയർകൂളറിൽ സ്പർശിക്കുകയായിരുന്നു. ഇതോടെ കുട്ടി ഷോക്കേറ്റ് തെറിച്ചു വീണു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.