ചേച്ചി നൂൽബന്ധമില്ലാതെ ലൈവിൽ വരു എന്ന് കമന്റ്, കിടിലൻ മറുപടി നൽകി ലക്ഷ്മി

സിനിമാനടനായും അവതാരകനായും പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് മിഥുൻ രമേശ്. അവതാരക ലക്ഷ്മി മേനോനാണ് മിഥുന്റെ ജീവിത സഖി. മിഥുന്റെത് പ്രണയ വിവാഹമായിരുന്നു. ലക്ഷ്മി മലയാളത്തിലെ ആദ്യ വ്‌ളോഗറാണ്. സമൂഹത്തിലെ എന്തിനെയും ഏതിനെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ലക്ഷ്മിയുടെ വീഡിയോസ് ഹിറ്റാണ്. തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് ഇരുവരും. ലോക് ഡൗൺ കാലത്തും സമൂഹ മാധ്യമങ്ങളിൽ മിഥുനും കുടുംബവും ആക്ടീവാകാറുണ്ട്.

ആരാധകരുടെ കമന്റുകൾക്ക് എല്ലാം ഇരുവരും മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ വന്ന കുറച്ചു മോശം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി. ചേച്ചി നൂൽബന്ധമില്ലാതെ ലൈവിൽ വരു എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരാൾ കമൻറ് ചെയ്തത്. എന്നാൽ ഇയാൾക്കുള്ള മറുപടിയും ലക്ഷ്മി കൊടുക്കുകയും ചെയ്തു.

‘ആഗ്രഹം കൊള്ളാം പക്ഷേ വീട്ടിൽ ഉള്ളവരോട് പറഞ്ഞു നോക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് എന്ന്’ എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. നിരവധിപേരാണ് ലക്ഷ്മിയെ അനുകൂലിച്ച്‌ എത്തിയത്. നേരത്തെയും ലക്ഷ്മിയുടെ വസ്ത്രധാരണത്തിൽ വിമർശനങ്ങൾ വന്നിരുന്നു. ഇതിനെതിരെ മിഥുൻ നേരിട്ടെത്തി മറുപടി നൽകുകയും ചെയ്തിരുന്നു.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് സൂര്യകാന്തി എന്ന സീരിയലിലൂടെയാണ് മിഥുൻ ശ്രദ്ധ നേടിയത്. കഥ, നമ്മൾ, ഗൗരിശങ്കരം, ഡയമണ്ട് നെക്‌ളേസ്, റൺ ബേബി റൺ, നീ കോ ഞാ ചാ, മധുരനാരങ്ങ, പത്തേമാരി, കുട്ടൻപിള്ളയുടെ ശിവരാത്രി, വെട്ടം, റൺവേ തുടങ്ങി നിരവധി ചിത്രങ്ങളിൽ മിഥുൻ വേഷമിട്ടിരുന്നു. അടുത്തിടെ മിഥുൻ നായകനായി എത്തിയ ചിത്രമായിരുന്നു ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’.കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരകൻ വേഷത്തിലെത്തിയതോടെയാണ് മിഥുന്റെ യഥാർഥ സ്വഭാവം മലയാളികൾ തിരിച്ചറിയുന്നത്. പരിപാടി ഹിറ്റായതിനൊപ്പം മിഥുന് ആരാധകരുടെ എണ്ണവും വർദ്ധിച്ചു. ഇപ്പോൾ ഒരുപാട് സ്റ്റേജ് പരിപാടികളിലടക്കം അവതാരകനായി തിളങ്ങിയിരിക്കുകയാണ് താരം.