കൊച്ചിയില്‍ അദാനി ഗ്യാസ് പൈപ്പ്‌ലൈനില്‍ ചോര്‍ച്ച

കൊച്ചി. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ രാസവാതക ചോര്‍ച്ച. അദാന കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെയാണ് ചോര്‍ച്ച ഉണ്ടായത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളായ കളമശേരി, കാക്കനാട്, കുസാറ്റ്, ഇടപ്പള്ളി എന്നീ പ്രദേശങ്ങളില്‍ രൂക്ഷമായ ഗന്ധമാണ് നിറഞ്ഞിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി ഗന്ധം രൂക്ഷമായതോടെ പലര്‍ക്കും ദേഹാസ്വസ്ഥ്യം ഉണ്ടായി. പാചകവാതകത്തിന് ഗന്ധം നല്‍കുന്ന ടെര്‍ട്ട് ബ്യൂട്ടൈല്‍ മെര്‍ക്കപ്റ്റണ്‍ ആണ് ചോര്‍ന്നത്. രൂക്ഷ ഗന്ധം മാറ്റി നിര്‍ത്തിയാല്‍ മറ്റ് അപകട സാധ്യതകള്‍ ഒന്നും തന്നെ ഇല്ലെന്ന് കമ്പനി പറയുന്നു.