മലപ്പുറത്ത് ലെസ്ബിയന്‍ അഫീഫയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയി,പങ്കാളി സുമയ്യ ഷരീഫ് നേരിട്ട് വീട്ടിലെത്തി

മലപ്പുറത്ത് ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ ദുരഭിമാനത്തിന്റെ പേരിൽ കുടുംബം തടഞ്ഞ് വയ്ച്ചു. സംഭവം കൈയേറ്റത്തിലും സംഘർഷത്തിലേക്കും നയിച്ചു. ലസ്ബിയൻ പങ്കാളിയുടെ മറ്റൊരു പങ്കാളിയായ യുവതിയായ ഹഫീഫയെ അവരുടെ ഉപ്പയും കുടുംബവും തടഞ്ഞ് വയ്ച്ച് സംഘർഷം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണിത്

മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫ എന്ന് യുവതിയും മലപ്പുറം സ്വദേശി സുമയ്യ ഷരീഫും ലെസ്ബിയൻ പങ്കാളികളാണ്‌. ഇവർക്ക് ഒന്നിച്ച് ജീവിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുകൾ പോലും നിലവിൽ ഉണ്ട്. ഇങ്ങിനെ ഇരിക്കെ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയെ പങ്കാളിയോടൊപ്പം പോകാൻ അനുവദിക്കാതെ വീട്ടിൽ തടഞ്ഞ് വയ്ക്കുകയായിരുന്നു. ഇതിനിടെ പങ്കാളിയേ കൊണ്ണ്ടുപോകാൻ സുമയ്യ ഷരീഫ് ചെന്നപ്പോൾ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇറങ്ങി പോകാൻ ശ്രമിക്കുന്ന മകൾ ഹഫീദയെ മാതാപിതാക്കളും മറ്റും ചേർന്ന് ബലമായി തടഞ്ഞത് സംഘർഷത്തിനിടയാക്കി..

ഇന്ത്യയിൽ നിയമ പ്രകാരം ലെസ്ബിയൻ ദമ്പതികൾക്ക് അവരുടേതായ അവകാശങ്ങൾ നിർവചിച്ചിട്ടുള്ളതാണ്‌. നിയമ വിരുദ്ധമായ കാര്യങ്ങൾ യുവതിമാർ ചെയ്തിട്ടും ഇല്ലെന്ന് ഇവരുമായി ബന്ധപ്പെട്ട സംഘടന അധികാരികൾ അറിയിച്ചു. ഇതിനിടെ ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിക്ക് ശേഷമാണ്‌ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നൽകിയത്.

ഹഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത്.സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്‍ സ്റ്റോപ്പ് സെന്‍ററില്‍ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്നത്തിൽ ഇടപെട്ടത്. ഇവര്‍ക്കാപ്പം പങ്കാളിയെ കാണാനായി ഹഫീഫ കാറില്‍ കയറുന്നത് പിതാവും മാതാവും അടക്കമുളള കുടുംബം തടഞ്ഞുവെന്നതിന്‍റെ ദൃശ്യങ്ങള്‍ സഹിതമുളള പരാതിയാണ് പൊലീസിന് കൈമാറിയത്. കൊണ്ടോട്ടി പൊലീസ് കേസെടുത്തതിനൊപ്പം ഹഫീഫയുടെ കുടുംബത്തോട് സ്റ്റേഷനിൽ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണന്ന് ആരോപിച്ച് സുമയ്യ ഷരീഫ് ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പിന്തുണയോടെയാണ് തടവില്‍ വച്ചതെന്നും പരാതിയിലുണ്ടായിരുന്നു

തട്ടി കൊണ്ട് പോകൽ നാടകം അരങ്ങേറുമ്പോൾ വുമണ്‍ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസർ സാക്ഷിയായി നോക്കി നിൽക്കുകയായിരുന്നു. അവരുടെ വെച്ചാണ് സംഘര്‍ഷാവസ്ഥയിൽ അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോവുന്നത്. വീട്ടുകാര്‍ തന്നെ ഉപദ്രേവിക്കുന്നുവെന്നും രക്ഷിക്കണമെന്നും കാണിച്ച് സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ വീട്ടിലെത്തുമ്പോഴായിരുന്നു സംഭവം അരങ്ങേറുന്നത്.

വീട്ടില്‍ തനിക്ക് ശാരീരിക മാനസിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി അഫീഫ അറിയിച്ചതിനെ തുടർന്നാണ് വനിതാ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസര്‍മാര്‍ പെരിന്തല്‍മണ്ണയിലുള്ള അഫീഫയുടെ വീട്ടിലെത്തി മൊഴിയെടുക്കുന്നത്. തനിക്ക് സുമയ്യക്കൊപ്പം തന്നെ പോകണമെന്ന് അഫീഫ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍ക്കുകയായിരുന്നു. ഈ സമയം, വീട്ടിലെത്തിയ നാട്ടുകാരും വീട്ടുകാരും അഫീഫയെ വീട്ടില്‍ നിന്ന് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തു.

അഫീഫ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്‍സ്റ്റോപ് സെന്ററിലേക്ക് അഫീഫയെ കൊണ്ടും പോകുവഴിയാണ് അഫീഫയെ വീട്ടുകാര്‍ തട്ടികൊണ്ടുപോകുന്നത്. തനിക്ക് വീട്ടില്‍ നിന്ന് അഫീഫ ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ അവരെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നത്.

ഇതിനിടെയാണ് അഫീഫയെ ഹോസ്പിറ്റലിലേക്ക് ആണെന്ന് പറഞ്ഞ് വീട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുന്നത്. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ വീട്ടിലെത്തുമ്പോൾ തന്നെ ജനക്കൂട്ടം വീട്ടിൽ തടിച്ച് കൂടിയിരുന്നു. അഫീഫയെ വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റാന്‍ അനുവദിക്കാത്ത വിധമായിരുന്നു അത്. തടിച്ചുകൂടിയ ജനം വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിഎന്നാണ് വനിതാ പ്രൊട്ടക്ഷന്‍ സെല്‍ മലപ്പുറം ജില്ലാ ഓഫീസര്‍ ശ്രുതി പറഞ്ഞിരിക്കുന്നത്.

പോലീസിന്റെ സഹായത്തോടെയാണ് വീട്ടില്‍ നിന്ന് അഫീഫയെ ആദ്യം പുറത്തിറക്കുന്നത്. എന്നാല്‍ ഇപ്പോൾ അഫീഫയെ ബന്ധുക്കൾ എവിടേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും അറിയാൻ കഴിയുന്നില്ല. നിലവില്‍ അവര്‍ എവിടെ ഉണ്ടെന്നും അറിയില്ല. ലെസ്ബിയന്‍ പങ്കാളി സുമയ്യയ്‌ക്കൊപ്പം പോകേണ്ടെന്ന് അഫീഫ ഹൈക്കോടതിയില്‍ നേരത്തെ മൊഴി നല്‍കിയിരുന്നതാണ്.

ഇങ്ങനെ മൊഴി നല്‍കിയത് വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് ഇപ്പോൾ അഫീഫ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവരെ വണ്‍സ്റ്റോപ്പ് പ്രൊട്ടക്ഷന്‍ സെന്ററിലേക്ക് മാറ്റാന്‍ വിമന്‍ പ്രൊട്ടക്ഷന്‍ സെല്‍ അങ്ങനെയാണ് തീരുമാനിക്കുന്നത്. ഇതിനിടെയായിരുന്നു ഓഫീസര്‍മാരുടെ മുന്നില്‍ നിന്നും വീട്ടുകാര്‍ അഫീഫയെ കടത്തിയിരിക്കുന്നത്. അഫീഫയെ വീട്ടുകാര്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി വാഹനം ഓടിച്ച് പോവുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നെങ്കിലും ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.