‘ആരും വിലസരുത്, അങ്ങനെ വിലസാൻ അനുവദിക്കരുത്’ – ജസ്റ്റീസ് ബി. കെമാൽപാഷ

 

‘ആരും വിലസരുത്, അങ്ങനെ വിലസാൻ അനുവദിക്കരുത്, ഭരണഘടന ഉദാത്തമാണ്. അതു മറക്കുമ്പോൾ ദുർബലമാവുന്നത് നമ്മുടെ സുരക്ഷാ കവചമാണ്’ നിയമ വിദഗ്ധൻ ജസ്റ്റീസ് ബി. കെമാൽപാഷയുടെ വാക്കുകൾ.

ഭരണഘടനയെ ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രിയായിരുന്ന സജി ചെറിയാന് സ്ഥാനം നഷ്ടമായി. വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും മുഖ്യ സാക്ഷിയും (ഇര) മേൽക്കോടതിയെ സമീപിക്കേണ്ടിവരുന്ന സാഹചര്യം. മറ്റൊരുവശത്ത് . നീതിന്യായ വ്യവസ്ഥയിൽ അതീവ പ്രാധാന്യമുള്ള ‘രഹസ്യമൊഴി’യുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. നീതിന്യായ വ്യവസ്ഥയ്ക്ക് എന്തു സംഭവിക്കുന്നു.? സമൂഹത്തിന് എന്തു സംഭവിക്കുന്നു.? ഏതൊരു ഇന്ത്യൻ പൗരനെയും അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇതേപ്പറ്റി മലയാളത്തിലെ ഒരു പ്രമുഖ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ജസ്റ്റീസ് ബി. കെമാൽപാഷ മറുപടി പറഞ്ഞിരിക്കുന്നു.

ഭരണഘടന, ധാർമികത, നിയമം. എന്നിവ സാധാരണക്കാരന്റേത് മാത്രമെന്നു ചിന്തിക്കുന്ന, ഇതിനെല്ലാം അതീതരായി വിലസുന്ന വരെപ്പറ്റിയുള്ള ചോദ്യത്തിനാണ് ആദ്യം ജസ്റ്റീസ് ബി. കെമാൽപാഷ മറുപടി പറഞ്ഞിരിക്കുന്നത്.

‘ആരും വിലസരുത്, അങ്ങനെ വിലസാൻ അനുവദിക്കരുത്. ഭരണഘടനയും നിയമവും എല്ലാവരും കടപ്പെട്ടിരിക്കേണ്ട ജനാധിപത്യ ശക്തികളാണ്. ധാർമികത കുറച്ചെങ്കിലും വ്യക്തിപരമാണെന്നു പറയാം. ഒരു വ്യക്തി പാലിക്കുന്ന ധാർമിക മൂല്യം അദ്ദേഹത്തിന്റെ മാത്രമാണ്. സമൂഹത്തിനു പൊതുവായ ധാർമികതയുണ്ട്. അതു ദേശത്തിന്റെ പൊതുസ്വഭാവവും ആചാരങ്ങളും നിയമസംഹിതകളുമായി ബന്ധപ്പെട്ടിരിക്കും. ഭരണഘടന ഉദാത്തമാണ്. ഉദാരവുമാണ്. അതിന്റെ ഔദാര്യത്തിലാണ് നമ്മുടെ ജീവിതം. അതു മറക്കുമ്പോൾ ദുർബലമാവുന്നത് നമ്മുടെ സുരക്ഷാ കവചം തന്നെയാണ്. ഭരണഘടനക്ക് പോറലേൽക്കാതെ കാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാവുന്നു. ഭരണഘടന തൊട്ടു സത്യം ചെയ്ത് ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ വഹിക്കുന്നവർ അതിനോടും കൂടുതൽ വിധേയപ്പെടണം. ഭരണഘടനയെ സംരക്ഷിക്കേണ്ടത് അവരുടെ അധിക ഉത്തരവാദിത്തമാണ്.’ – കെമാൽപാഷ പറയുന്നു.

‘1971 വരെ ഭരണഘടന നേരിടുന്ന അനാദരവിനെ ധാർമികതയുടെ തുറന്ന ജാലക ത്തിലൂടെ മാത്രമാണ് കണ്ടിരുന്നത്. 1971 ൽ ദേശീയമുദ്രകളോടും ഭരണഘടനയോടും അവമതിപ്പോടെ പെരുമാറുന്നത് 3 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃ ത്യമായി. അതോടെ തുറന്നജാലകത്തിലൂടെ കണ്ടിരുന്ന കാഴ്കൾ അഴികൾക്കിടയി ലൂടെ കാണേണ്ട കാഴ്ചയായി. ധർമികതയെ കൂടുതൽ അർഥവത്താക്കുന്ന നിയമനിർമാണം ദേശീയതയെ കൂടുതൽ ബലപ്പെടുത്തി. അതിനെ ദുർബലപ്പെടു ത്തുന്ന നീക്കങ്ങൾ കാണുമ്പോൾ സമൂഹം ഒന്നടങ്കം പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും നമ്മൾ കാണുകയാണ്. സാധാരണ പൗരനും ജനപ്രതിനിധിയും മന്ത്രിയും ജഡ്ജിമാരും എല്ലാവരും വിധേയപ്പെടെണ്ടതും ശക്തിപ്പെടുത്തേണ്ടതുമാണ് ഭരണഘടനയെന്ന ബോധ്യം ആവർത്തിച്ച് ഓർമപ്പെടുത്തണം.’ -കെമാൽപാഷ പറഞ്ഞു.

ലോകം കണ്ട ഏറ്റവും വലിയ വിജ്ഞാനിയായ നിയമജ്ഞനായ ഡോ.ബി.ആർ. അംബേദ്ക്കറും ഒപ്പം ആദരണീയരായ 6 പേരും അടങ്ങുന്ന സമിതിയാണ് 111 ദിവസത്തെ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ഇന്ത്യയുടെ ഭരണഘടന എഴുതി തയാറാക്കുന്നത്. ആശയങ്ങൾ സ്വയം രൂപപ്പെടുത്തിയും കടംകൊണ്ടു ശക്തിപ്പെടുത്തിയുമാണ് അതിന്റെ രചന നിർവഹിക്കപ്പെട്ടിരിക്കുന്നത്. അവരെ അപമാനിക്കുന്നത് സ്വയം അപമാനിതരാവുന്നതിനു തുല്യമാണെന്ന് ഓരോ ഇന്ത്യക്കാരനും തിരച്ചറിയേണ്ടതുടെന്നു കെമാൽപാഷ ഓർമ്മപ്പെടുത്തുന്നു.