ടോവിനോക്ക് കാമറ ക്രിസ്തുമസ് സമ്മാനമായി നൽകി ലിഡിയ,

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്.ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ കള എന്ന ചിത്രത്തിന്റെ സംഘടന രം​​ഗത്തിനിടയിൽ താരത്തിന് പരിക്കേറ്റിരുന്നു. വിശ്രമ ജീവിതത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോൾ. ടൊവിനോയെ മാത്രമല്ല കുടുംബാംഗങ്ങളേയും പ്രേക്ഷകർക്ക് പരിചയമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പ്രിയതമ നൽകിയ ക്രിസ്തുമസ് സമ്മാനത്തെക്കുറിച്ച് പറഞ്ഞ് എത്തയിരിക്കുകയാണ് താരം.

നിക്കോൺ ക്യാമറയായിരുന്നു ലിഡിയ പ്രിയതമനായി നൽകിയത്. ലിഡിയയെ ചേർത്തുപിടിച്ച് ഫോട്ടോ പകർത്തുന്നതിന്റെ ചിത്രത്തിനൊപ്പമായാണ് ടൊവിനോ കുറിപ്പ് പോസ്റ്റ് ചെയ്തത്. സമ്മാനത്തെക്കുറിച്ച് ടോവിനോ പറഞ്ഞതിങ്ങനെ, കൊള്ളാം, ഇതിനെക്കാൾ മറ്റെന്ത് ക്രിസ്മസ് സമ്മാനമാണ് തരാനാകുക. ഒരു ആദ്യകാല ക്രിസ്മസ് സമ്മാനം, അതും വളരെ ചിന്തിച്ച് മികച്ച ഒന്ന് എന്റെ ഭാര്യ തന്നു. വളരെയധികം നന്ദി, എന്റെ പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോൺ ക്യാമറയ്‌ക്കും, ഞങ്ങൾ മൂന്നുപേരെയും സ്നേഹത്തോടെ ഇങ്ങനെ പരിപാലിക്കുന്നതിനും! അതെ, എന്റെ കൌതുകകരമായ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും എല്ലാപ്പോഴും മനസിലാക്കുന്നതിന് നന്ദി.നമ്മൾ യാത്ര ചെയ്യുമ്പോൾ നിന്റെ ചിത്രങ്ങൾ ഞാൻ ക്ലിക്ക് ചെയ്യുന്നില്ല എന്നോർപ്പിക്കാനാണോ ഇത്? ഇത് എന്നെ ഏൽപ്പിച്ച ഒരു ജോലിയാണോ, മനോഹരമായി പൊതിഞ്ഞ് ആഘോഷക്കാലത്ത് തന്നതാണോ? എനിക്കിത് ഇഷ്ടമായി,നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നു

സമ്മാനം കിടുക്കിയെന്ന് പറഞ്ഞ് കമന്റുമായി ആരാധകരുമെത്തി. 2014 ഒക്ടോബർ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. ഇസ, തഹാൻ എന്നീ രണ്ട് കുട്ടികളുണ്ട്. ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു തഹാൻ ജനിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാമ്മോദീസ ചിത്രങ്ങൾ ടൊവിനോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.