ഏഴും ഒൻപതും വയസ്സുള്ള സഹോദരങ്ങൾക്ക് നേരേ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ പിടിയിൽ

കൊച്ചിയിൽ ഏഴും ഒമ്പതും വയസുള്ള സഹോദരങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ പിടിയിൽ. ചെറായി അൽ മദ്രസത്തുൽ ഫലാഹിയ മദ്രസയിലെ അധ്യപകൻ യൂസഫി(44) ആണ് പിടിയിലായത്. മുനമ്പം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മദ്രസയ്‌ക്കകത്തും പുറത്തും വച്ച് ഇയാൾ പല തവണ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.