മഹാരാഷ്ട്ര ബിജെപി ഒന്നാമത് കോൺഗ്രസ് അഞ്ചാമത്, തൂത്തുവാരി എൻഡിഎ

മഹാരാഷ്ട്ര തൂത്ത് വാരി എൻ ഡി എ സഖ്യം. മഹാരാഷ്ട്രയിലെ 2,359 ഗ്രാമപഞ്ചായത്തുകളിൽ ഫലം പുറത്ത് വന്നതിൽ 1,350 എണ്ണം നേടിയ ബി ജെ പി, ശിവസേന, എൻസിപിയുടെ അജിത് പവാർ സഖ്യം ഇന്ത്യാ സഖ്യത്തിനു കനത്ത പ്രഹരം നല്കി. കോൺഗ്രസും ശരദ് പവാറിന്റെ എൻ സി പിയും താക്കറേയുടെ ശിവസേനയും ഉൾപ്പെട്ട സഖ്യത്തിനു കാലിടറുകയായിരുന്നു. മഹാരാഷ്ട്രയിൽ വ്യക്തമായ എൻ ഡി എ തരം തന്നെയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ. അതിന്റെ വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്.

ബിജെപി സഖ്യം മഹാ വികാസ് അഘാഡിയെക്കാൾ വളരെ മുന്നിലാണെന്ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.ഇന്ത്യാ സഖ്യത്തിനു ഇത് തിരിച്ചടി തന്നെയാണ്‌. പ്രത്യേകിച്ച് 5 നിയമ സഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ.എൻസിപിയിലെ പിളർപ്പ് ശരദ് പവാർ ക്യാമ്പിനെ തകർത്തു.

അതേ സമയം കോൺഗ്രസ് തകർന്ന അവസ്ഥയാണ്‌. കോൺഗ്രസിനു 207 സീറ്റുകൾ മാത്രമാണ്‌ കിട്ടിയത്. സംസ്ഥാനത്തേ പാർട്ടി നിലയിൽ കോൺഗ്രസ് 5മത് സ്ഥാനത്തേക്ക് തഴയപ്പെട്ടു എന്നാണ്‌ ഫലം സൂചിപ്പിക്കുന്നത്. അതേ സമയം ഇന്ത്യൻ രാഷ്ട്രീയത്തിലെ നെടുകായകനായ ശരദ് പവാറിന്റെ അസ്തമയം എന്ന് തന്നെ പറയാം . വൻ തകർച്ച ഉണ്ടായി. പവാറിന്റെ പാർട്ടി പിളർത്തി പുറത്ത് പോയ എൻ സി പി അജിത് പവാർ വിഭാഗം ബിജെപിക്ക് ഒപ്പം മൽസരിച്ച് സംസ്ഥാനത്തേ 2മത്തേ പാർട്ടിയായി മാറി.

എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ കോട്ടയായ ബാരാമതിയിൽ പോലും ശരദ്പവാർ തകർന്നടിഞ്ഞു.ഇവിടെയും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ അജിത് വിഭാഗത്തിന് ലഭിച്ചു. കഠേവാഡിയിൽ 16ൽ 14 സീറ്റിലും അജിത് വിഭാഗം വിജയിച്ചു. എൻസിപി എംപി സുപ്രിയ സുലെയ്‌ക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് തങ്ങളുടെ പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥിയെ നിർത്തിയേക്കുമെന്ന് അജിത് വിഭാഗം സൂചന നൽകുന്നതിനാൽ ബാരാമതിയിലെ ഫലങ്ങൾ നിർണ്ണായകമാണ്‌.

പിളർന്ന എൻ സി പി യിലെ ഒരു ഭാഗം ഇപ്പോൾ ബിജെപിക്ക് ഒപ്പമാണ്‌. മാത്രമല്ല ശിവസേനയിലെ ശക്തമായ ഗ്രൂപ്പും ബിജെപിക്ക് ഒപ്പമാണ്‌.വെറും 178 ഗ്രാമങ്ങളിൽ മാത്രമാണ്‌ ശരദ് പവാറിന്റെ പാർട്ടിക്ക് ജയിക്കാൻ ആയത്.അതേ സമയം പിലർന്ന് പോയ എൻ സി പിയിലെ ബിജെപിക്ക് ഒപ്പം ഉള്ള അജിത് പവാർ വിഭാഗം 412 ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ചു.അതായത് ശരദ് പവാറിന്റെ ഇരട്ടിയിലധികം സീറ്റുകൾ പിടിച്ചെടുത്തു.

743 ഗ്രാമപഞ്ചായത്തുകളിൽ ബിജെപി വിജയിച്ചപ്പോൾ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 263 പഞ്ചായത്തുകളിൽ വിജയിച്ചു. അടുത്തിടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രവേശിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് 53 ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ച് ഗംഭീരമായ അരങ്ങേറ്റം നടത്തി.

ഭാരതീയ ജനതാ പാർട്ടി നിർണായക വിജയം നേടിയെന്ന് വെളിപ്പെടുത്തുന്ന മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം തന്നെയാണ്‌ പുറത്ത് വന്നിരിക്കുന്നത്.ബിജെപി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനം നിലനിർത്തി. കൂടാതെ, സഖ്യകക്ഷികളായ ശിവസേനയുടെ ഷിൻഡെ ഗ്രൂപ്പും എൻസിപിയുടെ അജിത് ഗ്രൂപ്പും ഗണ്യമായ നേട്ടമുണ്ടാക്കി, യഥാക്രമം 263, 412 സീറ്റുകൾ നേടി.ഇതോടെ മഹാരാഷ്ട്ര ശിവസേന ഷിൻഡേ വിഭാഗത്തേക്കാൾ വൻ ശക്തിയായി പിളർന്ന് വന്ന എൻ.സി പിയുടെ അജിത് പവാർ വിഭാഗം മാറി.

ഈ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ആകെ 2359 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുകയും 74% പോളിങ് രേഖപ്പെടുത്തുകയും ചെയ്തു എന്നത് ശ്രദ്ധിക്കേണ്ടതാണ്.32 ഗ്രാമപഞ്ചായത്തുകളിലെ ഫലം പ്രഖ്യാപിച്ച ബാരാമതി താലൂക്കിൽ ബിജെപി സഖ്യം വൻ മുന്നേറ്റം നടത്തി.ഇതിൽ ഒരു ഗ്രാമപഞ്ചായത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബാക്കിയുള്ള 31 ഗ്രാമപഞ്ചായത്തുകളും പാർട്ടിയുടെ ആധിപത്യം ആണ്‌ വരുന്നത്.ബാരാമതിയിൽ, മത്സരിച്ച 31 ഗ്രാമപഞ്ചായത്തുകളിൽ 29 എണ്ണത്തിലും അധികാരം ഉറപ്പിച്ച അജിത് പവാറിന്റെ ഗ്രൂപ്പ് മികച്ച വിജയം നേടി. മറ്റ് രണ്ട് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.

എൻസിപി പിളർപ്പിനെ തുടർന്നുള്ള വ്യാപക ചർച്ചകൾക്ക് ശേഷമാണ് ഈ വിജയം. ബാരാമതി താലൂക്കിൽ അജിത് പവാറിന്റെ നേതൃത്വത്തിനുള്ള പിന്തുണ എത്രത്തോളം ഉണ്ടെന്ന് പലരും ഊഹിച്ചുവെങ്കിലും ബാരാമതിയിൽ എതിരില്ലാതെ വിജയം നേടിയ അജിത് പവാറിന്റെ ഗ്രൂപ്പിനെ പൊതുജനങ്ങൾ പിന്തുണച്ചതായി ഗ്രാമപഞ്ചായത്ത് ഫലങ്ങൾ വ്യക്തമാക്കുന്നു.

ജനങ്ങളുടെ വിശ്വാസത്തിന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ നന്ദി പറഞ്ഞു, വിജയം പൊതുജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമാണെന്ന് ഊന്നിപ്പറഞ്ഞു. ജനപിന്തുണ നേടിയ സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ അദ്ദേഹം എടുത്തുപറഞ്ഞു.