ഒമാനിൽ പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

മസ്‌ക്കറ്റ് : പ്രവാസി മലയാളിയെ ഒമാനിൽ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി നല്ലളം കീഴുവനപ്പാടം വീട്ടില്‍ നവാസിനെ (47)യാണ് സൂര്‍ സൂഖിലെ മുസ്ഫയ്യ ജുമാ മസ്ജിദിന് പിന്‍വശമുള്ള റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൂഖ് പഴയ മീന്‍മാര്‍ക്കറ്റിന് പിറകിലുള്ള കര്‍ട്ടന്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്നു. ഇതിനായി ഫെബ്രുവരിയില്‍ നാട്ടില്‍ പോകാനിരിക്കെയാണ് മരണം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഉടൻ നാട്ടിലെത്തിക്കും.

അതേസമയം, ണ്ണൂര്‍ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കൂടാളിയിലെ പരേതരായ തൈക്കണ്ടി മുഹമ്മദിന്റെ മകന്‍ കാനിച്ചേരി മാവിലാച്ചലില്‍ അശോകന്‍ പിടികയക്ക് സമീപം സജ്നാസില്‍ താമസിക്കുന്ന ടി.കെ. അബ്ദുല്‍ നാസര്‍ (52) ആണ് മരിച്ചത്. 20 വര്‍ഷം റുവിയില്‍ പ്രവാസിയായിരുന്നു.