സിനിമാ തിരക്കുകളൊക്കെ മാറ്റിവെച്ച് ഫോട്ടോ പിടിത്തവുമായി മമ്മൂക്ക

മമ്മൂക്കയുടെ പുതിയ ലുക്കും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താടിയും മുടിയുമൊക്കെയായി കാമറയും പിടിച്ചിരിക്കുന്ന ആളെ ആദ്യം മനസ്സിലായെങ്കിലും സൂക്ഷിച്ചു നോക്കിയവർക്ക് കാര്യം പിടികിട്ടി.

ഫോട്ടോഗ്രാഫിയിൽ പണ്ടേ ഭയങ്കര കമ്പമുള്ള മമ്മൂട്ടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. വിശ്രമവേളയിൽ കഴിഞ്ഞ ദിവസം ക്യാമറയുമായി തന്റെ വീടിനു മുന്നിൽ കാലത്തെ വിരുന്നിനെത്തിയ കിളികളുടെ ഫോട്ടോ എടുക്കാൻ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പഴയ ഹോബി വീണ്ടും തുടങ്ങി എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

Morning guests ! #myphotography #oldhobbies #stayinghome #stayingsafe

A post shared by Mammootty (@mammootty) on

നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയത്. മമ്മൂക്കയുടെ ഫോട്ടോക്ക് നസ്രിയ ഫഹദ്, സിദ്ധാര്‍ത്ഥ്, മാളവിക തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.