നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായിൽ അന്തരിച്ചു

കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മറ്റ് മക്കൾ. 1970 ജനുവരി 1 ന് ആണ് ഫാത്തിമ ഇസ്മയിലെ ജനനം. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ എന്നിവരുടെ മുത്തശ്ശിയാണ്.