മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രി.

അഗർത്തല. മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രി. ബിജെപി എംഎൽഎമാരുടെ യോഗത്തിലായിരുന്നു തീരുമാനം ഉണ്ടായത്. ഇതോടെ ത്രിപുരയിൽ ബിജെപി സർക്കാരിനെ നയിക്കുന്നത് ആരെന്ന ചോദ്യത്തിന് വിരാമമായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലായിരുന്നു ചർച്ച നടന്നത്.

കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക്, മണിക് സാഹ എന്നിവരുടെ പേരുകളായിരുന്നു യോഗത്തിൽ പരിഗണിച്ചത്. തിരഞ്ഞെടുപ്പിന് 9 മാസം മുൻപാണു ബിപ്ലവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയിരുന്നത്. സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നു തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചന നൽകുകയും ഉണ്ടായി.

മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പിന്തുണയ്ക്കുന്നവരാണു പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. ഇതോടെയാണ് മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ പ്രശ്നം ഉണ്ടാവുന്നത്. ഇതോടെയാണ് ബിജെപി എംഎൽഎമാരുടെ യോഗം വിളിക്കാൻ തീരുമാനിക്കുന്നത്.