ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍, മഞ്ജിമ പങ്കുവെച്ച ചിത്രം വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജിമ നായര്‍. ബാലതാരമായി എത്തിയ നടി ഇപ്പോള്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ്. തമിഴ് ചിത്രങ്ങളിലും നടി ഏറെ സജീവമാണ്. ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധേയ പ്രകടനമായിരുന്നു മഞ്ജിമ കാഴ്ച വെച്ചത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുമുണ്ട്. ഇപ്പോള്‍ മഞ്ജിമ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

അച്ഛനും ഛായാഗ്രാഹകനുമായ വിപിന്‍ മോഹന്റെയും നടന്‍ തിക്കുറിശ്ശിയുടെയും ഒപ്പമുള്ള ഫോട്ടോയാണ് മഞ്ജിമ മോഹന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍. ഒരാള്‍ എനിക്ക് ജന്മം നല്‍കി, മറ്റൊരാള്‍ പേര് നല്‍കി എന്നും ആണ് മഞ്!ജിമ മോഹന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മഞ്!ജിമ മോഹന് ആശംസകളുമായി എത്തിയിരിക്കുന്നത്.

മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് പേരിട്ട നടനാണ് തിക്കുറിശ്ശി. പ്രിയം അടക്കമുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ മഞ്ജിമ മോഹന്‍ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്.