10പേര് അറിയാൻ തുടങ്ങിയപ്പോൾ ന്താ അവസ്ഥ, എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ, മഞ്ജുവിന്റെ പോസ്റ്റിന് സദാചാര ആക്രമണം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്.വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.പിന്നീട് മ
നിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി.എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു.താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഷോയിൽ നിന്ന് പുറത്തെത്തിയതിനുശേഷം ‘ബ്ലാക്കീസ്’ എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവർ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്.

ചാനലിൽ മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. സുഹൃത്ത്‌ കൈയിൽ ടാറ്റു ചെയ്തപ്പോൾ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്. അതാണ് സദാചാര ആങ്ങളമാരെ ചൊടിപ്പിച്ചത്. മഞ്ജുവിന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ്‌ ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമെന്റുകൾ വരുന്നുണ്ട്. “10പേര് അറിയാൻ തുടങ്ങിയപ്പോൾ ന്താ അവസ്ഥ., എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ” എന്നൊക്കെ പോകുന്നു കമെന്റുകൾ. എന്നാൽ ചിലരെങ്കിലും ഈ സദാചാരവാദികൾക്ക് കണക്കിനുള്ള മറുപടി നൽകുന്നുമുണ്ട്. മഞ്ജു ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല

നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിൻറെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളിൽ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.