നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള മനുഷ്യനെയാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ കണ്ണാടിയിലേക്ക് നോക്കൂ- മഞ്ജു വാര്യർ

‘നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള മനുഷ്യനെയാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ കണ്ണാടിയിലേക്ക് നോക്കൂ’ എന്ന തലക്കെട്ടോടെ മഞ്ജു വാര്യർ പങ്കിട്ട ചിത്രങ്ങൾ വൈറലായി മാറി. ജീൻസും ടീഷർട്ടും ധരിച്ച് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ നിരവധി പേരാണ് ലൈക്ക് ചെയ്തത്.

മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന ചിത്രം. കോമഡിയും ആക്ഷനും എല്ലാം ഉൾപ്പെടുന്ന ഒരു പക്കാ എന്റർടൈനർ സൈ-ഫൈ ചിത്രമായിരിക്കും ജാക്ക് എൻ ജിൽ എന്നാണ് സിനിമയുടെ ട്രെയിലർ വ്യക്തമാക്കുന്നത്.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം.

ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുണങ്ങുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. മഞ്ജു വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രവും പുരോഗമിക്കുകയാണ്. നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ മാധവനാണ് നായകൻ. ഭോപ്പാലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇപ്പോൾ സൗബിനൊപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിക്കാപട്ടണത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം.