പാട്ടിനെക്കാൾ ശബദ്ത്തിൽ കൂവലായിരുന്നു, ഒരു വിധത്തിൽ തല്ല് കിട്ടാതെ രക്ഷപ്പെട്ടു- മനോജ് കെ ജയൻ

മലാളത്തിന്റെ പ്രിയതാരമാണ് മനോജ് കെ ജയൻ. നനിരവധി വിസ്മയങ്ങൾ പ്രേക്ഷകർക്കായി തീർത്തിട്ടുള്ള താരത്തിന് മലയാള സിനിമയിൽ നായകനായി ശോഭിക്കാൻ സാധിച്ചില്ല. പഴശ്ശിരാജയിലെ തലക്കൽ ചന്തുവും സർഗത്തിലെ കുട്ടൻ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനുമൊക്കെ പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന മനോജ് കെ ജയൻ കഥാപാത്രങ്ങളാണ്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ കണ്ണൂർ, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ വിജയിച്ചെങ്കിലും ആഘോഷം, കലാപം, സുര്യകീരിടം, കുങ്കുമച്ചെപ്പ് തുടങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു. അതോടെ കൂടുതലും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെയാണ് പിന്നീട് മനോജ് കെ ജയനെ പ്രേക്ഷകർ കണ്ടത്.

ഇപ്പോളിതാ ആദ്യമായി ഗാനമേളയ്ക്ക് പോയപ്പോഴുണ്ടായ രസകരമായ സംഭവം പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ ആദ്യത്തേയും അവസാനത്തേയും ഗാനമേളയായിരുന്നു അത്. പുതുപ്പള്ളി പള്ളി പെരുന്നാളിനായിരുന്നു ആദ്യമായി ഗാനമേളയ്ക്ക് പോകുന്നത്. ഒരു സൂചി താഴെ ഇട്ടാൽ വീഴാത്ത അത്രയും ജനത്തിരക്കായിരുന്നു അവിടെ . തന്റെ വീട്ടിനടുത്തുള്ള കൂട്ടുകാരൻ വിളിച്ചിട്ടാണ് പോകുന്നത്. അവന് ധൈര്യത്തിന് വേണ്ടിയായിരുന്നു ആദ്യം വിളിച്ചത്. ആദ്യം പോകാൻ വിസമ്മതിച്ചെങ്കിലും കൂട്ടുകാരന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം ഗാന മേളയ്ക്ക് പോകുകയായിരുന്നു എന്ന മനോജ് കെ ജയൻ ഓർമ്മിക്കുന്നു.

എന്റെ രണ്ട് പാട്ടും കഴിഞ്ഞു. ഒടുവിൽ അവന്റെ ഊഴമായി. സ്റ്റേജിൽ കയറുന്നു. മമ്മൂട്ടി പാടി അഭിനയിച്ച ഗാനമായ മാനേ മധുര കരിമ്പേ എന്ന പാട്ടായിരുന്നു. സ്റ്റേജിൽ കയറി പാടി. ഗാനമേള ഒന്ന് കൊഴുപ്പിക്കാൻ വേണ്ടി കുറച്ച്‌ ഡാൻസ് കൂടി ചെയ്തു. ഇത് ആളുകൾക്ക് അത്ര അങ്ങ് പിടിച്ചില്ല. പാട്ടിനെക്കാൾ ശബദ്ത്തിൽ സഹിക്കാൻ പറ്റാത്ത കൂവൽ ഉയരുകയായിരുന്നു. പാട്ട് കഴിഞ്ഞതോടെ അവൻ ആകെ വിയർത്തു.

രണ്ടാമത്തെ പാട്ട് പാടാതെ അവിടെ നിന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആൾക്കൂട്ടത്തിനിടയിലൂടെ രക്ഷപ്പെട്ട് പോയി. ഒടുവിൽ ഒരു ഓട്ടോ സ്റ്റാൻഡ് എത്തി. ഓട്ടോയിൽ കയറി. വെറുതെ ഗാനമേള വിശേഷം അറിയാൻ ഞാൻ ഓട്ടാക്കാരനോട് ചോദിച്ചു ചേട്ടാ.. എങ്ങനെയുണ്ട് ഗാനമേള. ഒരു കാര്യവും ഇല്ലാത്ത ചോദ്യമായിരുന്നു അത്. ചേട്ടന്റെ മറുപടി ഗാനമേളയൊക്കെ ഗംഭീരമായിരുന്നു. എന്നാൽ അതിലെ ഒരുത്തന്റെ പാട്ട്. അവനെ കയ്യിൽ കിട്ടിയാൽ ഇവിടെ വെച്ച്‌ അടിക്കും’ എന്നായിരുന്നു അവൻ എന്റെ മുഖത്ത് ഒരു നോട്ടം നോക്കി. പിന്നെ ഒരിക്കൽ പോലും ഗാനമേളയ്ക്ക് പാടിയിട്ടില്ലെന്ന് മനോജ് കെ ജയൻ പറയുന്നു.