സോനുവിനെ പൊന്നുമോളെ പോലെ ശ്രദ്ധിക്കുന്ന മഷൂറയുടെ പപ്പ, ഇതിനും ഒരു ഭാഗ്യം വേണമെന്ന് ആരാധകര്‍

മലയാളികള്‍ക്ക് സുപരിചിതനായ മോഡലും മുന്‍ ബിഗ്‌ബോസ് താരവുമൊക്കെയാണ് ബഷീര്‍ ബഷി. മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരും മക്കളുമടങ്ങിയ സന്തുഷ്ട കുടുംബമാണ് ബഷീറിന്റേത്. മൂവര്‍ക്കും യൂട്യൂബ് ചാനലുമുണ്ട്. ഇവര്‍ പങ്കുവെയ്ക്കുന്ന വീഡിയോകളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് മഷൂറ പങ്കുവെച്ച പുതിയ വീഡിയോയാണ്. നദിയില്‍ തെന്നിവീണു എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വെള്ളം കാണുമ്പോള്‍ കൊതിയാകുന്നു, ഇറങ്ങാന്‍ തോന്നുവെന്നാണ് മഷൂറ പറയുന്നത്. വീഡിയോയില്‍ ബഷീര്‍ ബഷിയും എത്തുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എവിടെയെങ്കിലും വെള്ളം കണ്ടാല്‍ താന്‍ എല്ലാവരേയും ഇറക്കിവിട്ട ശേഷം വിശ്രമിക്കുമെന്നായിരുന്നു എന്നാണ് ബഷി പറയുന്നത്. അതേസമയം തങ്ങളുടെ യാത്രയ്ക്കിടെ വണ്ടിയുടെ ടയര്‍ പൊട്ടിപ്പോയെന്നും എല്ലാവരും ഇറങ്ങുമ്പോള്‍ താനും പപ്പയുമാണ് പണിയെടുത്തതെന്നും ബഷി പറയുന്നത്.

വീഡിയോയില്‍ മഷൂറയടെ പിതാവിന്റെ കരുതലാണ് ഏവരും പറയുന്നത്. സോനുവിനോടും മക്കളോയും വളരെയധികം കരുതല്‍ കാണിക്കുന്നുണ്ട് മഷുവിന്റെ പിതാവ് എന്നാണ് ആരാധകര്‍ പറയുന്നത്. വെള്ളത്തില്‍ ഇറങ്ങാന്‍ മടിക്കുന്ന സോനുവിനെ മഷൂറയുടെ പിതാവാണ് സഹായിച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ കുടുംബത്തിലെ സ്നേഹം ഇതുപോലെ തന്നെ എന്നുമുണ്ടാകട്ടെയെന്നാണ് ആരാധകര്‍ പറയുന്നത്. പപ്പ മഷുവിനേക്കാളും കൂടുതല്‍ ശ്രദ്ധിക്കുന്നത് സോനുവിനെയാണെന്നും അതിനും വേണം ഒരു ഭാഗ്യവുമെന്നുമായിരുന്നു ഒരു കമന്റ്.

ബഷീര്‍ ബഷിയെയും കുടുംബത്തെയും ആരാധകര്‍ക്ക് വളരെ സുപരിചിതമാണ്. താരത്തിന്റെ ഭാര്യമാരായ മഷൂറയും സുഹാനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബിഗ്‌ബോസ് മലയാളത്തിലൂടെയാണ് ബഷീരും ഭാര്യമാരും ചര്‍ച്ചയായത്. ഇതിന് പിന്നാലെ മൂവരും സോഷ്യല്‍ ലോകത്ത് സജീവമാവുകയായിരുന്നു.